വിരാട് കോലി തിരിച്ചെത്തി; അഭ്യൂഹങ്ങൾക്ക് വിരാമം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോലി ഉടൻ തന്നെ ടീമിനൊപ്പം ചേരും
ലണ്ടനിൽനിന്നു തിരിച്ചെത്തിയ വിരാട് കോലി മുംബൈ വിമാനത്താവളത്തിൽ.
ലണ്ടനിൽനിന്നു തിരിച്ചെത്തിയ വിരാട് കോലി മുംബൈ വിമാനത്താവളത്തിൽ.

മുംബൈ: ഇത്തവണത്തെ ഐപിഎല്ലിൽനിന്ന് വിട്ടുനിൽക്കുമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ടുകൊണ്ട് സൂപ്പർ താരം വിരാട് കോലി ലണ്ടനിൽനിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോലി ഉടൻ തന്നെ ടീമിനൊപ്പം ചേരും.

രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ലണ്ടനിലായിരുന്നു കോലി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത കോലിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമായിരുന്നു. ഇതിനിടെയാണ് രണ്ടാമത്തെ കുഞ്ഞുണ്ടായ വിവരം കോലിയും ഭാര്യ അനുഷ്‌കയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കോഹ്‌ലിക്ക് ടി20 ലോകകപ്പിനൊപ്പം ഐപിഎല്‍ സീസണും നഷ്ടമാവുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഐപിഎല്‍ 2024 സീസണ്‍ മാർച്ച് 22നാണ് ആരംഭിക്കുന്നത്. നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com