സച്ചിന്‍റെ 100 സെഞ്ചുറിയും കോലി മറികടക്കും: ശാസ്ത്രി

''അടുത്ത പത്ത് ഇന്നിങ്സിൽ അഞ്ച് സെഞ്ചുറി കൂടി നേടിയാലും അദ്ഭുതപ്പെടാനില്ല. അസാധ്യമായി ഒന്നുമില്ല.''
Ravi Shastri and Virat Kohli
Ravi Shastri and Virat KohliFIle photo

മുംബൈ: നൂറ് അന്താരാഷ്‌ട്ര സെഞ്ചുറി എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡും വിരാട് കോലിക്ക് തിരുത്താനാകുമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി തികച്ച ആദ്യ ബാറ്റർ എന്ന നേട്ടം ലോകകപ്പ് സെമി ഫൈനലിൽ കോലി കൈവരിച്ചിരുന്നു. എന്നാൽ, ആകെ അന്താരാഷ്‌ട്ര സെഞ്ചുറികൾ എൺപതെണ്ണമേ ആയിട്ടുള്ളൂ. ട്വന്‍റി20 ക്രിക്കറ്റിലെ ഒരു സെഞ്ചുറിയും ടെസ്റ്റ് ക്രിക്കറ്റിലെ 29 സെഞ്ചുറികളും കൂടി കൂട്ടുമ്പോഴാണിത്. അതേസമയം, സച്ചിന് ഏകദിന ക്രിക്കറ്റിൽ 49 സെഞ്ചുറിയും ടെസ്റ്റിൽ 51 സെഞ്ചുറിയുമാണുള്ളത്.

''സച്ചിന്‍റെ 100 സെഞ്ചുറിക്ക് അടുത്തെത്താൻ പോലും ആർക്കെങ്കിലും കഴിയുമെന്ന് ചിന്തിക്കാൻ കഴിയുമായിരുന്നോ? ഇപ്പോൾ കോലി 80 സെഞ്ചുറിയായില്ലേ, അതിൽ 50 എണ്ണം ഏകദിന ക്രിക്കറ്റിൽ, അവിശ്വസനീയം...'', ശാസ്ത്രി പറഞ്ഞു.

കോലിയെപ്പോലുള്ള കളിക്കാർ സെഞ്ചുറി നേടിത്തുടങ്ങിയാൽ പിന്നെ തുടർച്ചയായി നേടിക്കൊണ്ടിരിക്കും. അടുത്ത 10 ഇന്നിങ്സിൽ അഞ്ച് സെഞ്ചുറി കൂടി വന്നാലും അദ്ഭുതപ്പെടാനില്ല. അസാധ്യമായി ഒന്നുമില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com