ഒറിജിനലോ എഐയോ? കോലിയുടെ പുതിയ ലുക്കിന്‍റെ ഞെട്ടലിൽ ആരാധകർ

ഏകദിന ക്രിക്കറ്റിൽനിന്നും റിട്ടയർമെന്‍റ് അടുത്തു എന്നു കരുതാമെന്ന് ചില ആരാധകർ പരിതപിക്കുന്നു
Kohli grey hair strengthens ODI retirement talks

വിരാട് കോലിയും ശാഷ് പട്ടേലും ലണ്ടനിൽ.

Updated on

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോലിയുടെ പുതിയ ലുക്ക് അദ്ദേഹത്തിന്‍റെ ആരാധകർക്കു സമ്മാനിക്കുന്നത് കടുത്ത ഞെട്ടൽ. നരച്ച മീശയും താടിയുമായി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ട കോലിക്ക് ഇപ്പോഴുള്ള 36 വയസിലും വളരെ കൂടുതൽ പ്രായം തോന്നിക്കുന്നതാണ് പ്രശ്നം.‌

ലണ്ടനിൽവച്ച് എടുത്ത ചിത്രത്തിൽ അദ്ദേഹത്തിന്‍റെ കൂടെയുള്ളത് ശാഷ് പട്ടേൽ എന്നയാളാണ്. ഇതാരാണെന്നു വ്യക്തമല്ല. ആരും അക്കാര്യം അന്വേഷിക്കുന്നുമില്ല. ശ്രദ്ധ മുഴുവൻ പോകുന്നത് നര കയറിയ കോലിയുടെ താടിയിലാണ്. ഇതു കാണുമ്പോൾ ഏകദിന ക്രിക്കറ്റിൽനിന്നും റിട്ടയർമെന്‍റ് അടുത്തു എന്നു കരുതാമെന്ന് ചില ആരാധകർ പരിതപിക്കുന്നു.‌

ഒരു മാസം മുൻപ് യുവരാജ് സിങ്ങിന്‍റെ പോഡ്കാസ്റ്റിൽ വന്ന ശേഷം ആദ്യമായാണ് കോലിയുടെ ഒരു ചിത്രമോ ദൃശ്യമോ പുറത്തുവരുന്നത്. ഒരു മാസം കൊണ്ട് ഒരാൾക്ക് ഇത്രയും പ്രായം കൂടുമോ എന്നും ചിലരൊക്കെ ചോദിക്കുന്നുണ്ട്.‌

അതേസമയം, കോലിക്ക് ഇപ്പോൾ പെട്ടെന്ന് നര കയറിയതല്ലെന്ന് അദ്ദേഹത്തിന്‍റെ തന്നെ മുൻ പരാമർശങ്ങളിൽ സൂചനയുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെ അദ്ദേഹം നടത്തിയ പരാമർശങ്ങളിലൊന്ന് ''രണ്ടു ദിവസം മുൻപ് ഞാൻ താടി ഡൈ ചെയ്തതേയുള്ളൂ. നാല് ദിവസം കൂടുമ്പോൾ ഡൈ ചെയ്യേണ്ടി വരുന്നുണ്ടെങ്കിൽ, സമയമായെന്നു മനസിലാക്കണം'' എന്നായിരുന്നു.

അന്നു പലരും ഇതു തമാശയായാണ് എടുത്തതെങ്കിലും, നര എന്ന കാലത്തിന്‍റെ അടയാളത്തെക്കുറിച്ച് കോലി പറഞ്ഞ വാക്കുകൾ സത്യം തന്നെയായിരുന്നു എന്നാണ് പുതിയ ചിത്രത്തിൽ വ്യക്തമാകുന്നത്. ഫോട്ടൊ ഒറിജിനൽ ആയിരിക്കില്ല എഐ ആവുമെന്ന കടുത്ത ആരാധകരുടെ പ്രതീക്ഷയ്ക്ക് വലിയ സ്കോപ്പില്ലെന്നു സാരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com