ഹോങ്കോങ് സിക്സസ് ടൂർണമെന്‍റിൽ ഇന്ത‍്യൻ ടീമിനെ ക്രുണാൾ പാണ്ഡ‍്യ നയിക്കും; ഭുവനേശ്വർ കുമാറിനെ ഒഴിവാക്കി

ഭുവനേശ്വറിനു പകരം ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ് താരം കുൽവന്ത് കെജ്‌രോളിയയെ ടീമിലെടുത്തു
krunal pandya will lead indian team in hong kong sixes tournament

ക്രുണാൾ പാണ്ഡ‍്യ

Updated on: 

തമാർ: ഹോങ്കോങ് സിക്സസ് ടൂർണമെന്‍റിൽ ഇന്ത‍്യൻ ടീമിനെ ഓൾറൗണ്ടർ ക്രുണാൾ പാണ്ഡ‍്യ നയിക്കും. ന‍്യൂസിലൻഡിനെിതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയതിനാൽ 'സ്വിങ് കിങ്' ഭുവനേശ്വർ കുമാറിനെ ഈ ടൂർണമെന്‍റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭുവനേശ്വറിനു പകരം ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസ് താരം കുൽവന്ത് കെജ്‌രോളിയയെ ടീമിലെടുത്തു.

ഒക്റ്റോബർ 30 മുതൽ നവംബർ 1 വരെയാണ് ഹോങ്കോങ് സിക്സസ് ടൂർണമെന്‍റ് നടക്കുന്നത്. തന്നെ ക‍്യാപ്റ്റനായി നിയമിച്ച കാര‍്യം ക്രുണാൾ പാണ്ഡ‍്യ സ്ഥിരീകരിക്കുകയും സോഷ‍്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ഹോങ്കോങ്ങിൽ ഇന്ത‍്യൻ ടീമിന് പിന്തുണ നൽകാൻ ആരാധകരോട് അഭ‍്യർഥിക്കുകയും ചെയ്തു. ഇന്ത‍്യൻ ടീമിനെ നയിച്ച പരിചയമില്ലെങ്കിലും ഐപിഎല്ലിൽ ക്രുണാൾ പാണ്ഡ‍്യ ക‍്യാപ്റ്റനായിട്ടുണ്ട്.

ഹോങ്കോങ് സിക്സസ് ടൂർണമെന്‍റിനുള്ള ഇന്ത‍്യയുടെ പുതുക്കിയ ടീം: ക്രുണാൾ പാണ്ഡ‍്യ (ക‍്യാപ്റ്റൻ), നിതീഷ് റാണ, ശശാങ്ക് സിങ്, ടി. നടരാജൻ, രാഹുൽ ത്രിപാതി, രാഹുൽ തെവാട്ടിയ, കുൽവന്ത് കെജ്‌രോളിയ

logo
Metro Vaartha
www.metrovaartha.com