സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ കോണ്‍ക്ലേവ് ഒക്റ്റോബറില്‍

KSJA സംസ്ഥാന ഭാരവാഹികള്‍ ചുമതലയേറ്റു
KSJA state conclave

KSJA സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാൻ റയാൻ, സെക്രട്ടറി സി.കെ. രാജേഷ് കുമാർ, ട്രഷറർ അഷ്റഫ് തൈവളപ്പ്.

Updated on

കൊച്ചി: കായിക കേരളത്തിന്‍റെ ഉന്നമനം ലക്ഷ്യമിട്ട് സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കേരളത്തിലെ കായിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ (കെ-എസ്‌ജെഎ). ഒക്റ്റോബറിലായിരിക്കും കായികരംഗത്തെ എല്ലാവരെയും ഒരുമിപ്പിച്ചുള്ള കോണ്‍ക്ലേവ്. കൊച്ചി കടവന്ത്ര റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍ നടത്തിയ കെ-എസ്‌ജെഎ പൊതുയോഗത്തിലാണ് തീരുമാനം.

സംഘടനയുടെ ആദ്യ വിശാല പൊതുയോഗത്തില്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്റ്റാന്‍ റയാന്‍ (പ്രസിഡന്‍റ്), സി.കെ രാജേഷ് കുമാര്‍ (സെക്രട്ടറി), അഷ്‌റഫ് തൈവളപ്പ് (ട്രഷറര്‍) എന്നിവരാണ് പ്രഥമ കമ്മിറ്റി ഭാരവാഹികള്‍. വൈസ് പ്രസിഡന്‍റുമാരായി സുനീഷ് തോമസ്, സനില്‍ ഷാ, ജോയിന്‍റ് സെക്രട്ടറിമാരായി ആര്‍. രഞ്ജിത്, സിറാജ് കാസിം എന്നിവരും ചുമതലയേറ്റു.

സ്പോർട്സ് ജേണലിസം രംഗത്തെ പ്രമുഖരായ കമാല്‍ വരദൂര്‍, ആന്‍റണി ജോണ്‍, കെ. വിശ്വനാഥ്, അനില്‍ അടൂര്‍, ജോയ് നായര്‍ എന്നിവരാണ് രക്ഷാധികാരികള്‍. സംസ്ഥാന കായിക രംഗത്തെ പുതു തലമുറയെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും, മാധ്യമ രംഗത്തെ സജീവമാക്കലും പരിപോഷിപ്പിക്കലുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ചടങ്ങില്‍ അന്തരിച്ച പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകരായിരുന്ന പി.ടി ബേബി, യു.എച്ച് സിദ്ദിഖ് എന്നിവരെ അനുസ്മരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com