കുൽദീപിനു കല്യാണം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിൽ കുൽദീപ് ഉൾപ്പെട്ടതിനാൽ വിവാഹം വർഷാവസാനത്തേക്കു മാറ്റിയിരിക്കുകയാണ്
Kuldeep Yadav getting married to childhood friend Vanshika

കുൽദീപ് യാദവും പ്രതിശ്രുത വധു വംശികയും വിവാഹ നിശ്ചയവേദിയിൽ

Updated on

ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സഖി വംശികയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ലഖ്നൗവിൽ നടത്തി. ലളിതമായ ചടങ്ങിൽ കുൽദീപിന്‍റെയും വംശികയുടെയും അ‌ടുത്ത ബന്ധുക്കളും ഇന്ത്യൻ താരം റിങ്കു സിങ് അടക്കമുള്ള സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.

വിവാഹനിശ്ചയത്തിന്‍റെ ഫോട്ടോകൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപേർ കുൽദീപിനും വംശികയ്ക്കും ആശംസയുമായെത്തി. ഉത്തർ പ്രദേശിലെ ശ്യാം നഗർ സ്വദേശിയായ വംശിക എൽഐസി ജീവനക്കാരിയാണ്. കുട്ടിക്കാലം മുതലേ പരിചയക്കാരായ കുൽദീപും വംശികയും തമ്മിലുള്ള പ്രണയം ഏറെ അടുപ്പമുള്ളവർക്കുമാത്രമേ അറിയുമായിരുന്നുള്ളൂ.

ജൂൺ 29ന് കുൽദീപ്-വംശിക വിവാ‌ഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിൽ കുൽദീപ് ഉൾപ്പെട്ടതിനാൽ വിവാഹം വർഷാവസാനത്തേക്കു മാറ്റിയിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com