പി.എസ്.ജിയുടെ ടോപ്പ് സ്കോററായി എംബാപ്പെ

247 മത്സരങ്ങളിൽ നിന്നും 201 ഗോൾ നേടിയാണു എംബാപ്പെയുടെ നേട്ടം
പി.എസ്.ജിയുടെ ടോപ്പ് സ്കോററായി എംബാപ്പെ

പാരിസ് സെന്‍റ് ജർമെയ്ൻസിന്‍റെ (പി.എസ്.ജി) എക്കാലത്തെയും മികച്ച ഗോൾ സ്കോററായി കിലിയൻ എംബാപ്പെ. ഫ്രഞ്ച് ലീഗിൽ നാന്‍റസുമായി നടന്ന മത്സരത്തിൽ എംബാപ്പെ ഗോൾ നേടിയതോടെ ക്ലബ്ബിന്‍റെ മികച്ച ഗോൾ വേട്ടക്കാരനായി ഇരിപ്പിടമുറപ്പിച്ചു. 247 മത്സരങ്ങളിൽ നിന്നും 201 ഗോൾ നേടിയാണു എംബാപ്പെയുടെ നേട്ടം.

ഉറുഗ്വയ് താരം എഡിസൺ കവാനിയുടെ റെക്കോഡാണ് എംബാപ്പെ മറികടന്നത്. 301 മത്സരങ്ങളിൽ നിന്നും 200 ഗോളുകളാണു കവാനി നേടിയത്. നാന്‍റസുമായുള്ള മത്സരത്തിനു ശേഷം എംബാപ്പെയുടെ റെക്കോഡ് നേട്ടത്തെ പിഎസ്ജി താരങ്ങൾ ആഘോഷമാക്കി.

ക്ലബ്ബിന്‍റെ ടോപ് സ്കോററാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഇരുപത്തിനാലുകാരനായ എംബാപ്പെ പ്രതികരിച്ചു. ഫ്രാൻസിലെ ഏറ്റവും വലിയ ക്ലബ്ബിനു വേണ്ടി കളിക്കുക എന്നതൊരു അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com