ഉ​റ​പ്പി​ച്ചു, എം​ബാ​പ്പെ റ​യ​ലി​ലേ​ക്ക്

പി​എ​സ്ജി വാ​ഗ്ദാ​നം ചെ​യ്ത 72 മി​ല്യ​ണ്‍ യൂ​റോ​യു​ടെ ശ​മ്പ​ള വ​ര്‍ദ്ധ​ന​വ് എം​ബാ​പ്പെ നി​ര​സി​ച്ചു
ഉ​റ​പ്പി​ച്ചു, എം​ബാ​പ്പെ റ​യ​ലി​ലേ​ക്ക്

പാ​രി​സ്: മെ​സി​ക്കും നെ​യ്മ​റി​നും പി​ന്നാ​ലെ സൂ​പ്പ​ര്‍ താ​രം കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യും പാ​രി സാ​ന്‍ ഷ​ര്‍മെ​യ്ന്‍ (പി​എ​സ്ജി) വി​ടു​ന്നു. ഫു​ട്ബോ​ള്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​നി​ര​ക്കാ​രി​ല്‍ ഒ​രാ​ളാ​യ കൈ​ലി​യ​ന്‍ എം​ബാ​പ്പെ, പാ​രീ​സ് സെ​ന്‍റ് ജെ​ര്‍മെ​യ്നു​മാ​യു​ള്ള ക​രാ​ര്‍ ഈ ​വേ​ന​ല്‍ക്കാ​ല​ത്ത് അ​വ​സാ​നി​പ്പി​ക്കും. പി​ന്നാ​ലെ അ​ദ്ദേ​ഹം റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ ചേ​രു​മെ​ന്ന് റ​യ​ല്‍ അ​ധി​കൃ​ത​രും പി​എ​സ്ജി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ചു. .ഫ്ര​ഞ്ച് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ലെ ​പാ​രി​സി​യ​ന്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, സ്റ്റാ​ര്‍ ഫു​ട്ബോ​ള്‍ താ​രം സ്പാ​നി​ഷ് ക്ല​ബ്ബു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പി​എ​സ്ജി വാ​ഗ്ദാ​നം ചെ​യ്ത 72 മി​ല്യ​ണ്‍ യൂ​റോ​യു​ടെ ശ​മ്പ​ള വ​ര്‍ദ്ധ​ന​വ് എം​ബാ​പ്പെ നി​ര​സി​ച്ചു.

എം​ബാ​പ്പെ റ​യ​ല്‍ മാ​ഡ്രി​ഡി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​ത്, റ​യ​ലി​ന് ഒ​രു ദീ​ര്‍ഘ​കാ​ല മൂ​ല​ധ​ന​മാ​കും. കൂ​ടാ​തെ ഫ്രീ ​ട്രാ​ന്‍സ്ഫ​റാ​യി ത​ന്നെ എം​ബാ​പ്പെ​യെ ല​ഭി​ക്കു​ക​യും ചെ​യ്യും. ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍പൂ​ളി​ല്‍ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​ദ്ദേ​ഹം ത​ന്നെ നി​ര​സി​ച്ചി​രു​ന്നു.284-ല​ധി​കം മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 230-ല​ധി​കം ഗോ​ളു​ക​ള്‍ നേ​ടി​യ എം​ബാ​പ്പെ​യു​ടെ തീ​രു​മാ​നം പി​എ​സ്ജി​ക്ക് തി​രി​ച്ച​ടി​യാ​ണ്. ഈ ​സീ​സ​ണി​ല്‍ 19 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 20 ഗോ​ളു​ക​ള്‍ നേ​ടി​യ അ​ദ്ദേ​ഹം നി​ല​വി​ല്‍ ലീ​ഗ് 1ല്‍ ​മു​ന്‍നി​ര ഗോ​ള്‍ സ്കോ​റ​റാ​ണ്.

ഈ ​സീ​സ​ണി​ല്‍ 18 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 10 ഗോ​ളു​ക​ളു​മാ​യി എ ​എ​സ് മൊ​ണാ​ക്കോ​യു​ടെ വി​സാം ബെ​ന്‍ യെ​ഡ​ര്‍ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്, അ​തേ​സ​മ​യം 16 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ളി​മ്പി​ക് ലി​യോ​ണി​ക്ക് വേ​ണ്ടി ഒ​മ്പ​ത് ഗോ​ളു​ക​ളു​മാ​യി അ​ല​ക്സാ​ണ്ട​ര്‍ ല​കാ​സെ​റ്റ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.ലീ​ഗ് ഒ​ന്നി​ല്‍20 ക​ളി​ക​ളി​ല്‍ 14 ജ​യ​വു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​താ​ണ് പി​എ​സ്ജി. 19 ക​ളി​ക​ളി​ല്‍ 11 ജ​യ​വു​മാ​യി നൈ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.

Trending

No stories found.

Latest News

No stories found.