മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്

കാറിന്റെ മു​ൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. എന്നാൽ അപകടത്തിൽ ആർക്കും കാര്യമായി പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല
lahiru thirumanne
lahiru thirumanne
Updated on

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ലഹിരു തിരിമന്നെക്ക് കാറപകടത്തിൽ പരിക്ക്. കുടുംബത്തോടൊപ്പം വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ അനുരാധപുരയിൽ വെച്ചാണ് അപകടം. എതിരെ വന്ന ലോറിയുമായി ലഹിരു സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മു​ൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. എന്നാൽ അപകടത്തിൽ ആർക്കും കാര്യമായി പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലവിൽ താരവും കുടുംബവും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 2023 ജൂലൈയിലാണ് താരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2014ൽ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ശ്രീലങ്കൻ ടീമിൽ അംഗമായിരുന്ന ലഹിരു തിരിമന്നെ ശ്രീലങ്കക്കായി 44 ടെസ്റ്റിലും 127 ഏകദിനങ്ങളിലും 26 ട്വന്റി 20കളിലും കളിച്ചിട്ടുണ്ട്. ഇപ്പോൾ ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്​ട്രൈക്കേഴ്സിനൊപ്പമാണ് തിരിമന്നെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com