

രോഹിത് ശർമ, വിരാട് കോലി, ലളിത് മോദി
ലണ്ടൻ: ബിസിസിഐയ്ക്ക് പുതിയ നിർദേശം നൽകി ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഏകദിനങ്ങളുടെ കാലം കഴിഞ്ഞെന്നും പകരം ടെസ്റ്റിനും ട്വന്‍റി ട്വന്‍റിക്കും പ്രധാന‍്യം നൽകണമെന്നും ഏകദിനം പൂർണമായി ഉപേക്ഷിക്കണമെന്നുമാണ് ലളിത് മോദി പറയുന്നത്. സ്റ്റപോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ലളിത് മോദി ഇക്കാര‍്യം പറഞ്ഞത്.
ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റുകളിലുമാണെന്നാണ് ലളിത് മോദിയുടെ വാദം. ടെസ്റ്റ് ക്രിക്കറ്റ് ഡേ-നൈറ്റ് ഫോർമാറ്റിലേക്ക് മാറണമെന്നും ലളിത് മോദി പറയുന്നു. നേരത്തെ മുൻ ഇന്ത‍്യൻ താരം രവിചന്ദ്രൻ അശ്വിൻ ഏകദിനങ്ങളുടെ ഭാവിയെ പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു.