പൂണെ: ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡില്‍ വീണ്ടും മാറ്റം. അഫ്ഗാനിസ്ഥാനെതിരായ ശ്രീലങ്കയുടെ ടൂര്‍ണമെന്‍റിലെ ഇന്നത്തെ മത്സരത്തിന് മുന്നോടിയായി ലഹിരു കുമാര പുറത്തായത്. പൂണെയില്‍ പരിശീലനത്തിനിടെ ഇടതു തുടയ്ക്ക് പരുക്കേറ്റ ലഹിരു കുമാരക്ക് പകരം ചമീര ശ്രീലങ്ക ടീമില്‍ എത്തി. പരിക്കു കാരണം ശ്രീലങ്ക മാറ്റുന്ന മൂന്നാമത്തെ കളിക്കാരനാണ് ലഹിരു കുമാര.
നേരത്തെ ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം ശ്രീലങ്കയ്ക്ക് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്ന പ്രധാന കളിക്കാരില്‍ ഒരാളായിരുന്നു ചമീര. ഓഗസ്റ്റില്‍ നടന്ന ലങ്ക പ്രീമിയര്‍ ലീഗില്‍ ആയിരുന്നു ചമീരക്ക് പരുക്കേറ്റത്. നേരത്തെ പതിരണക്ക് പകരം ആഞ്ചലോ മാത്യൂസും ഷനകയ്ക്ക് പകരം ചമിക കരുണരത്നെയും ശ്രീലങ്കന്‍ ടീമില്‍ എത്തിയിരുന്നു.