ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കും

മുൻനിര താരങ്ങളെ ഒഴിവാക്കി, ഐപിഎല്ലിൽ തിളങ്ങിയവരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചിരിക്കുന്നത്
വി.വി.എസ്. ലക്ഷ്മൺ
വി.വി.എസ്. ലക്ഷ്മൺ
Updated on

മുംബൈ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ യുവനിരയ്ക്ക് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ സേവനം ബസിസിസഐ ലഭ്യമാക്കില്ല. പകരം, നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാൻ വി.വി.എസ്. ലക്ഷ്മണെ ടീമിന്‍റ കോച്ചായി നിയമിച്ചു.

ഋതുരാജ് ഗെയ്‌ക്ക്‌വാദ് നയിക്കുന്ന രണ്ടാം നിരയെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് അയയ്ക്കുന്നത്. അർഷ്‌ദീപ് സിങ്, ജിതേഷ് ശർമ, രാഹുൽ ത്രിപാഠി, റിങ്കു സിങ് തുടങ്ങിയ ഐപിഎൽ താരങ്ങളാണ് ടീമിന്‍റെ നട്ടെല്ല്. എന്നാൽ, ഐസിസി ടി20 റാങ്കിങ് പ്രകാരം പ്രാഥമിക റൗണ്ടുകൾ കളിക്കാതെ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് ഈ ടീമിന് യോഗ്യതയും ലഭിച്ചിട്ടുണ്ട്.

നിലവിൽ ഇന്ത്യൻ പരിമിത ഓവർ ടീമുകളുടെ ഭാഗമല്ലാത്ത മുതിർന്ന താരങ്ങളായ ശിഖർ ധവൻ, ആർ. അശ്വിൻ തുടങ്ങിയവരെയും ഏഷ്യൻ ഗെയിംസ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ടീം:

ഋതുരാജ് ഗെയ്‌ക്ക്‌വാദ് (ക്യാപ്റ്റൻ), മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), യശസ്വി ജയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷഹബാദ് അഹമ്മദ്, രവി ബിഷ്ണോയ്, ആവേശ് ഖാൻ, അർഷ്‌ദീപ് സിങ്. കോച്ച്- വി.വി.എസ്. ലക്ഷ്മൺ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com