1983 ലോകകപ്പ് ഫൈനൽ ഉൾ‌പ്പടെ നിരവധി മത്സരങ്ങൾ നിയന്ത്രിച്ചു; അംപയർ ഡിക്കി ബേർഡിന് വിട

യോർക്‌ഷെയർ ക്രിക്കറ്റ് ക്ലബാണ് ഡിക്കി ബേർഡിന്‍റെ മരണവിവരം സ്ഥിരീകരിച്ചത്
legendary umpire dickie bird died

ഡിക്കി ബേർഡ്

Updated on

ലണ്ടൻ: ഇന്ത‍്യ കന്നി കിരീടം ചൂടിയ 1983 ഏകദിന ലോകകപ്പ് മുതൽ നിരവധി മത്സരങ്ങൾ നിയന്ത്രിച്ച വ‍ിഖ‍്യാത അംപയർ ഡിക്കി ബേർഡ് അന്തരിച്ചു. 92 വയസായിരുന്നു. യോർക്‌ഷെയർ ക്രിക്കറ്റ് ക്ലബാണ് അദ്ദേഹത്തിന്‍റെ മരണവിവരം സ്ഥിരീകരിച്ചത്. 1973നും 1996നും ഇടയിലായി 66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിനങ്ങളും ബേർഡ് നിയന്ത്രിച്ചിട്ടുണ്ട്.

മികച്ച ബാറ്ററായിരുന്ന ഡിക്കി ബേർഡ് യോർക്ക്‌ഷെയറിനും ലെസ്റ്റർഷെയറിനും വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 3,314 റൺസ് ബേർഡ് നേടിയിട്ടുണ്ട്. പിന്നീട് പരുക്കു മൂലം അദ്ദേഹം അംപയറിങ്ങിൽ തന്‍റെ സാന്നിധ‍്യം സജീവമാക്കുകയായിരുന്നു. മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും അരങ്ങേറ്റം നടത്തിയ 1996 ലോർഡ്സ് ടെസ്റ്റാണ് ബേർഡ് അവസാനമായി നിയന്ത്രിച്ച മത്സരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com