ലീപ്സിഗ് ജർമൻ കപ്പ് സെമിയിൽ

അർമിനിയ ബീലെഫെൽഡ്, സ്റ്റുട്ട്ഗർട്ട് എന്നിവർക്കൊപ്പം നിലവിലുള്ള ചാംപ്യൻമാരായ ബയെർ ലെവർകുസനും നേരത്തെ തന്നെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചിരുന്നു
Benjamin Sesko celebrates his goal in German Cup football semi final

ബഞ്ചമിൻ സെസ്കോയുടെ ഗോൾ ആഘോഷം.

Updated on

ലീപ്സിഗ്: ബെഞ്ചമിൻ സെസ്കോയുടെ പെനൽറ്റി ഗോളിന്‍റെ ബലത്തിൽ ലീപ്സിഗ് ജർമൻ കപ്പ് ഫുട്ബോളിന്‍റെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗിനെയാണ് അവർ എതിരില്ലാത്ത ഒരു ഗോളിനു മറികടന്നത്.

2023ലാണ് ലീപ്സിഗ് അവസാനമായി ജർമൻ കപ്പ് ചാംപ്യൻമാരാകുന്നത്. ഇക്കുറി അർമിനിയ ബീലെഫെൽഡ്, സ്റ്റുട്ട്ഗർട്ട് എന്നിവർക്കൊപ്പം നിലവിലുള്ള ചാംപ്യൻമാരായ ബയെർ ലെവർകുസനും നേരത്തെ തന്നെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചിരുന്നു.

വോൾവ്സ്ബർഗ് താരം കിലിയൻ ഫിഷർ പന്തിൽ കൈകൊണ്ട് തൊട്ടു എന്നു വ്യക്തമായതിനെത്തുടർന്നാണ് ലീപ്സിഗിന് അനുകൂലമായി 69ാം മിനിറ്റിൽ പെനൽറ്റി വിധിക്കപ്പെട്ടത്. ടൂർണമെന്‍റിൽ വോൾവ്സ്ബർഗ് വഴങ്ങുന്ന ആദ്യ ഗോളായും ഇതു മാറി. അതവർക്ക് പുറത്തേക്കുള്ള വഴി തെളിക്കുകയും ചെയ്തു. കോബ്ലെൻസ്, ബോറൂസിയ ഡോർട്ടമുണ്ട്, ഹോഫൻഹീം എന്നിവർക്കെതിരേ നേടിയ വിജയ പരമ്പരയ്ക്കു കൂടിയാണ് ഇതോടെ അന്ത്യമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com