മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു മെസിക്കൊപ്പം രേവന്ത് റെഡ്ഡി പന്ത് തട്ടിയത്
lionel messi india visit revanth reddy

മെസിയും രേവന്ത് റെഡ്ഡിയും

Updated on

ഹൈദരാബാദ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കൊപ്പം പന്ത് തട്ടി തെലങ്കാന മുഖ‍്യമന്ത്രി രേവന്ത് റെഡ്ഡി. ഗോട്ട് ഇന്ത‍്യ ടൂറിന്‍റെ ഭാഗമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തിയപ്പോഴായിരുന്നു മെസിക്കൊപ്പം രേവന്ത് റെഡ്ഡി പന്ത് തട്ടിയത്. ഇരുവരും തമ്മിൽ പന്തു തട്ടുന്നതിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

നേരത്തെ കോൽക്കത്തിയിലെത്തിയ മെസി 10 മിനിറ്റ് തങ്ങിയ ശേഷം മടങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കുകയും സംഘർഷത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കർശന സുരക്ഷയോടെയാണ് മെസി ഹൈദരാബാദിലെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com