ഇ​ന്‍റ​ർ​നെ​റ്റി​ലും മെ​സി ത​ന്നെ താ​രം

അ​മെ​രി​ക്ക​യി​ലും ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ഇ​ന്‍റ​ര്‍നെ​റ്റി​ലൂ​ടെ ക​ണ്ട​ത് മെ​സി​യെ​യാ​ണ്
messi
messi

ല​ണ്ട​ന്‍: ഈ ​വ​ര്‍ഷം ഇ​ന്‍റ​ര്‍നെ​റ്റി​ലൂ​ടെ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ക​ണ്ട ഫു​ട്ബോ​ള്‍ താ​ര​മാ​യി സൂ​പ്പ​ർ​താ​രം ല​യ​ണ​ല്‍ മെ​സി. എ​ഫ് ബി ​റെ​ഫ് സ്റ്റാ​റ്റ്സ് വെ​ബ്സൈ​റ്റ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ജ​യം, പി​എ​സ്ജി​യി​ൽ നി​ന്ന് ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്കു​ള്ള മാ​റ്റ​വു​മെ​ല്ലാം മെ​സി​യെ തി​ര​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.

അ​മെ​രി​ക്ക​യി​ലും ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ഇ​ന്‍റ​ര്‍നെ​റ്റി​ലൂ​ടെ ക​ണ്ട​ത് മെ​സി​യെ​യാ​ണ്. അ​മെ​രി​ക്ക​യി​ലെ 50 സം​സ്ഥാ​ന​ങ്ങ​ളി​ലും മെ​സി​യെ ത​ന്നെ​യാ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​ണ്ട​ത്. ഇ​ന്ത്യ​യും ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ ഇ​ന്‍റ​ര്‍നെ​റ്റി​ല്‍ ക​ണ്ട​ത് അ​ര്‍ജ​ന്‍റീ​ന​ന്‍ ഇ​തി​ഹാ​സ​ത്തെ​യാ​ണ്. കൂ​ടാ​തെ തു​ര്‍ക്കി, ക്യാ​ന​ഡ, ബെ​ല്‍ജി​യം, ചൈ​ന, ജ​ര്‍മ​നി, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഈ​ജി​പ്ത്, അ​ര്‍ജ​ന്‍റീ​ന, നെ​ത​ര്‍ല​ന്‍ഡ്സ്, ഘാ​ന, സ്വീ​ഡ​ന്‍, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും മെ​സ്സി മു​ന്നി​ല്‍ ത​ന്നെ നി​ല്‍ക്കു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com