
ലയണൽ മെസ്സി
ബ‍്യൂണസ് അയേഴ്സ്: ഉറുഗ്വെയ്ക്കും ബ്രസീലിനുമെതിരായ ഫിഫ ലോകകപ്പ് യോഗ‍്യതാ മത്സരത്തിൽ അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി കളിക്കില്ലെന്ന് റിപ്പോർട്ട്. മുഖ‍്യ പരിശീലകൻ ലയണൽ സ്കോലാണിയാണ് ടീമിനെ പ്രഖ‍്യാപിച്ചത്.
25 അംഗ ടീമിൽ മെസ്സിയില്ല. മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്‍റ യുണൈറ്റഡിനെതിരേ കളിച്ച മത്സരത്തിൽ താരത്തിന് പേശിക്ക് പരുക്കേറ്റിരുന്നു. മത്സരം 2-1 ന് ഇന്‍റർ മയാമി ജയിച്ചിരുന്നുവെങ്കിലും പരുക്ക് താരത്തിന് വിനയായി.
മാർച്ച് 22നാണ് ഉറുഗ്വെക്കെതിരായ മത്സരം. പിന്നീട് 26ന് അർജന്‍റീന ബ്രസീലിനെ നേരിടും.