മെസിയുടെ കേരള സന്ദർശനം; അർജന്‍റീന നിയമ നടപടിക്ക്

സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേയാണ് നിയമനടപടിക്കൊരുങ്ങുന്നത്
lionel Messi's visit to Kerala; Argentine Football Association prepares for legal action

ലയണൽ മെസി

Updated on

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദർശനം ഒഴിവാക്കിയതിനെത്തുടർന്ന്, സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അർജന്‍റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും.

കരാർ ലംഘനം ചൂണ്ടിക്കാണിച്ചാണ് നിയമനടപടി. കേരളത്തിൽ മത്സരം നടത്തുന്നതിനായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പുവച്ചിരുന്നു.

45 ദിവസത്തിനകം പകുതി പണം നൽകണമെന്നായിരുന്നു കരാറിലെ വ‍്യവസ്ഥ. എന്നാൽ സമയം നീട്ടി അനുവദിച്ചിട്ടും സ്പോൺസർ പണം നൽകിയില്ല. സ്പോൺസർമാർക്കെതിരേ സർക്കാർ നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.

കേരള സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് അർജന്‍റീന സംസ്ഥാന സർക്കാരിന് ഇതുവരെ ഔദ‍്യോഗികമായി അറിയിപ്പൊന്നും നൽകിയിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷമായിരിക്കും സർക്കാർ നടപടി സ്വീകരിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com