അർജന്‍റീന കോച്ച് സ്കലോണി രാജി സൂചന നൽകി

അർജന്‍റീനയ്ക്ക് കോപ്പ അമേരിക്കയും ലോകകപ്പും നേടിക്കൊടുത്ത പരിശീലകൻ
Lionel Scaloni with world cup trophy
Lionel Scaloni with world cup trophyFile
Updated on

റിയോ ഡി ഷാനിറോ: അര്‍ജന്‍റീന ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നല്‍കി ലയണല്‍ സ്കലോണി. 28 വർഷത്തെ ഇടവേളയ്ക്കു ശേഷം കോപ്പ അമേരിക്കയും 36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകകപ്പും അർജന്‍റീനയ്ക്ക് നേടിക്കൊടുത്ത പരിശീലകനാണ് സ്കലോണി. ഇതുകൂടാതെ, ഫൈനലിസിമയിലും സ്കലോണിയുടെ കീഴില്‍ അര്‍ജന്‍റീന ജേതാക്കളായിരുന്നു.

''ഭാവിയില്‍ ഞാൻ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്'', സ്കലോണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''പരിശീലകനെന്ന നിലയില്‍ അര്‍ജന്‍റീന താരങ്ങള്‍ മികച്ച പിന്തുണ നല്‍കി. ശക്തനായ ഒരു പരിശീലകനെ ഇനിയും ടീമിന് ആവശ്യമാണ്. ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡന്‍റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും'', സ്കലോണി വ്യക്തമാക്കി.

ഇതൊരു വിടപറച്ചിലായി കാണേണ്ടതില്ലെന്നും സ്കലോണി അറിയിച്ചു. എങ്കിലും പരിശീലക സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തനിക്ക് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com