പ്രീമിയർ ലീഗ്: സിറ്റിക്കും ലിവർപൂളിനും ജയം

ഷെഫീൽഡ് യുനൈറ്റഡും ന്യൂകാസിൽ യുനൈറ്റഡും തോറ്റത് 1-2 സ്കോറിന്
ന്യൂകാസിൽ യുനൈറ്റഡിനെതിരേ ഇരട്ട ഗോൾ നേടിയ ലിവർപൂൾ താരം ഡാർവിൻ ന്യൂനസ്.
ന്യൂകാസിൽ യുനൈറ്റഡിനെതിരേ ഇരട്ട ഗോൾ നേടിയ ലിവർപൂൾ താരം ഡാർവിൻ ന്യൂനസ്.

മാഞ്ചസ്റ്റർ: എർലിങ് ഹാലണ്ട് പെനൽറ്റി നഷ്ടപ്പെടുത്തുന്നു, വിർജിൽ വാൻ ഡൈക്ക് ചുവപ്പ് കാർഡ് വാങ്ങുന്നു, ട്രെന്‍റ് അലക്സാണ്ടർ അർനോൾഡും കൈൽ വോക്കറും പ്രതിരോധ പിഴവുകളിലൂടെ ഗോളുകൾ വഴങ്ങുന്നു... മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും സൂപ്പർ താരങ്ങളുടെ പിഴവുകൾക്കു മീതേ ജയവും കുറിക്കുന്നു.

ഷെഫീൽഡ് യുനൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനു മറികടന്ന സിറ്റി ആദ്യ മൂന്നു മത്സരങ്ങളിൽ മൂന്നാം വിജയമാണ് സ്വന്തമാക്കിയത്. 88ാം മിനിറ്റിൽ റോഡ്രി നേടിയ ഗോളാണ് അവരെ ഹാലണ്ടിന്‍റെയും വോക്കറുടെയും പിഴവുകളിൽനിന്ന് കരകയറ്റിയത്. 63ാം മിനിറ്റിൽ ആദ്യ ഗോൾ ഹാലണ്ടിന്‍റെ വക തന്നെയായിരുന്നു.

അതേസമയം, സബ്സ്റ്റിറ്റ്യൂട്ട് ഡാർവിൻ ന്യൂനസാണ് ലിവർപൂളിന്‍റെ രക്ഷകനായത്. ന്യൂകാസിലിനെതിരേ അവരും നേടിയത് 2-1 വിജയം. 28ാം മിനിറ്റിൽ പരുക്കൻ പ്രതിരോധത്തിന് വാൻ ഡൈക്ക് ചുവപ്പു കാർഡ് ഏറ്റുവാങ്ങിയതോടെ പത്തു പേരുമായാണ് ലിവർപൂൾ മത്സരം പൂർത്തിയാക്കിയത്.

അന്തോണി ഗോർഡനിലൂടെ ആദ്യ ലീഡ് നേടിയത് ന്യൂകാസിലായിരുന്നു, 25ാം മിനിറ്റിൽ. 81ാം മിനിറ്റിൽ ന്യൂനസിന്‍റെ സമനില ഗോൾ. പിന്നാലെ മുഹമ്മദ് സലായുടെ പാസിൽ നിന്ന് രണ്ടാം ഗോളും നേടിയ ന്യൂനസ് ടീമിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com