വാഹനാപകടം; ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും മരിച്ചു

ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം സ്പെയിനിലെ സമോറ നഗരത്തിൽ വച്ച് അപകടത്തിൽപ്പെട്ടതായാണ് സ്പാനിഷ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്
liverpool star diogo jota and his brother dies in car accident in spain

ഡിയോഗോ ജോട്ട

Updated on

മാഡ്രിഡ്: ലിവർപൂൾ ഫുട്ബോൾ താരം ഡിയോഗോ ജോട്ടയും (28) സഹോദരൻ ആൻഡ്രെയും (26) വാഹനാപകടത്തിൽ മരിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം സ്പെയിനിലെ സമോറ നഗരത്തിൽ വച്ച് അപകടത്തിൽപ്പെട്ടതായാണ് സ്പാനിഷ് മാധ‍്യമങ്ങളുടെ റിപ്പോർട്ട്. അപകടത്തിൽ ജോട്ടയുടെ കാറിന് തീ പിടിക്കുകയും കാർ കത്തിയമർന്നതായുമാണ് വിവരം.

പാക്കോസ് ഡി ഫെരേരയുടെ അക്കാഡമിയിലൂടെ ഫുട്ബോൾ കരിയർ ആരംഭിച്ച ജോട്ട 2016ലാണ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറിയത്. പിന്നീട് പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടേറേഴ്സിലെത്തി. 2020ലാണ് ലിവർപൂളിലെത്തിയത്. ക്ലബിനു വേണ്ടി 123 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ താരം നേടിയിട്ടുണ്ട്. കാമുകിയായ റൂട്ട് കാർഡോസോയെ വിവാഹം കഴിച്ച് രണ്ടാഴ്ചക്കകമാണ് മരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com