'ഇംഗ്ലണ്ട് ടീമിനെ ഡ്രസിങ് റൂമിൽ പൂട്ടിയിട്ടാൽ പാകിസ്ഥാന് സെമിയിലെത്താം' ; ടീമിനെ ട്രോളി വസീം അക്രം

കണക്കുകൾ നോക്കിയാൽ പാകിസ്ഥാനും, അഫ്ഘാനും ഇനിയും സാധ്യതകൾ ഇല്ലാതില്ല
wasim akram troll
wasim akram troll

കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക ന്യൂസീലാൻഡ് മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയത്തോടെ ന്യൂസീലാൻഡ് സെമി ഫൈനൽ ബെർത്ത് ഏകദേശം ഉറപ്പാക്കിയ മട്ടിലാണ്. കണക്കുകൾ നോക്കിയാൽ പാകിസ്ഥാനും, അഫ്ഘാനും ഇനിയും സാധ്യതകൾ ഇല്ലാതില്ല. എന്നാൽ ഇപ്പോൾ പാകിസ്ഥാനെ ടീമിനെ ട്രോളി മുൻ നായകൻ വസീം അക്രം രംഗത്തെത്തിയിരിക്കുകയാണ്.

‘എ സ്​പോർട്സ്’ ചാനലിനുവേണ്ടിയുള്ള ടോക് ഷോയിൽ സംസാരിക്കവെയാണ് രസകരമായ ട്രോൾ ചിരി പടർത്തിയത്. ‘കണക്ക് പ്രകാരം അതിപ്പോഴും സാധ്യമാണ്. പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യുകയും നല്ല റണ്‍സ് നേടുകയും വേണം. തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമിൽ 20 മിനിറ്റ് പൂട്ടിയിടുകയും ചെയ്യുക. ഇതോടെ അവരെല്ലാവരും ടൈംഡ് ഔട്ടാകും’, എന്നായിരുന്നു വസീം അക്രത്തിൻ്റെ ട്രോൾ. ഇത് കേട്ട മുൻ പാക് താരം മിസ്ബാഹുൽ ഹഖ് പറഞ്ഞത് ‘ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയും അതിനുശേഷം ഡ്രസ്സിങ് റൂമിൽ പൂട്ടുകയും ചെയ്യുക’ എന്നാലും പാകിസ്ഥാന് സെമിയിൽ കയറാം എന്നായിരുന്നു.

ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം. പാ​ക്കി​സ്ഥാ​ന് സെ​മി​യി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ നെ​റ്റ് റ​ണ്‍റേ​റ്റ് 0.398ല്‍നി​ന്ന് 0.743ലെ​ത്തി​ച്ച കി​വി​ക​ള്‍ക്കെ​തി​രേ കു​റ​ഞ്ഞ​ത് 284 പന്തുകൾ അവശേഷിക്കേയോ അല്ലെങ്കിൽ 287 റ​ണ്‍സി​നോ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ക്കേ​ണ്ടി​വ​രും സെ​മി​യി​ലെ​ത്താ​ൻ.

മ​റ്റൊ​രു വാ​ച​ക​ത്തി​ല്‍ പ​റ​ഞ്ഞാ​ല്‍ ഇം​ഗ്ല​ണ്ട് 150 റ​ണ്‍സ് നേ​ടി​യാ​ല്‍ പാ​ക്കി​സ്ഥാ​ന്‍ 3.4 ഓ​വ​റി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ക്കേ​ണ്ടി​വ​രും. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ ഇന്നത്തെ മത്സരത്തിൽ 438 റ​ണ്‍സി​ന് ജ​യി​ച്ചാ​ലേ അ​വ​ര്‍ക്ക് സെ​മി​യി​ലെ​ത്താ​നാ​കൂ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com