കലമുടച്ചു: വിജയിക്കാവുന്ന മത്സരം കളഞ്ഞുകുളിച്ച് ലഖ്നൗ സൂപ്പർ ജയന്‍റ്സ്, ഗുജറാത്തിന് ഏഴു റൺസ് ജയം

നാ​യ​ക​ന്‍ കെ ​എ​ല്‍ രാ​ഹു​ല്‍ 61 പ​ന്തി​ല്‍ 68 റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ ടീ​മി​നെ ജ​യി​പ്പി​ക്കാ​ന്‍ മ​റ​ന്നു​പോ​യി
കലമുടച്ചു: വിജയിക്കാവുന്ന മത്സരം കളഞ്ഞുകുളിച്ച് 
ലഖ്നൗ സൂപ്പർ ജയന്‍റ്സ്, ഗുജറാത്തിന് ഏഴു റൺസ് ജയം

ല​ഖ്നൗ: ഇ​ങ്ങ​നെ പ​രാ​ജ​യ​പ്പെ​ടാ​ന്‍ ല​ഖ്നൗ​വി​നും കെ.​എ​ല്‍. രാ​ഹു​ലി​നും മാ​ത്ര​മേ സാ​ധി​ക്കൂ. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ളി അ​വ​സാ​ന ഓ​വ​റി​ല്‍ ക​ള​ഞ്ഞുകു​ളി​ച്ച് ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സ്. ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സി​നോ​ട് ഏ​ഴു റ​ണ്‍സി​ന്‍റെ പ​രാ​ജ​യ​മാ​ണ് ല​ഖ്നൗ ഏ​റ്റു​വാ​ങ്ങി​യ​ത്.

136 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ല​ഖ്നൗ 15 ഓ​വ​റി​ല്‍ 106-2 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്നി​ട്ടും 20 ഓ​വ​ര്‍ പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ 7 വി​ക്ക​റ്റി​ന് 128 റ​ണ്‍സ് നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. നാ​യ​ക​ന്‍ കെ ​എ​ല്‍ രാ​ഹു​ല്‍ 61 പ​ന്തി​ല്‍ 68 റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ ടീ​മി​നെ ജ​യി​പ്പി​ക്കാ​ന്‍ മ​റ​ന്നു​പോ​യി. അ​വ​സാ​ന ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​ട​ക്കം. മോ​ഹി​ത് ശ​ര്‍മ്മ​യു​ടെ ഈ ​ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റു​ക​ള്‍ ല​ഖ്നൗ​വി​ന് ന​ഷ്ട​മാ​യി.

അ​വ​സാ​ന ഓ​വ​റി​ല്‍ ല​ഖ്നൗ​വി​നു ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത് 12 റ​ണ്‍സാ​യി​രു​ന്നു. ബൗ​ള​ര്‍ മോ​ഹി​ത് ശ​ര്‍മ. ക​ണി​ശ​ത​യാ​ര്‍ന്ന ബൗ​ളി​ങ്ങി​നു മു​ന്നി​ല്‍ പ​ത​റി​യ ല​ഖ്നൗ ബാ​റ്റ്സ്മാ​ന്മാ​ര്‍ ഓ​രോ​ന്നാ​യി പ​വ​ലി​യ​നി​ലെ​ത്തി. ആ​ദ്യ പ​ന്തി​ല്‍ ര​ണ്ട് റ​ണ്‍സ് നേ​ടി​യ നാ​യ​ക​ന്‍ രാ​ഹു​ലി​നെ ര​ണ്ടാം പ​ന്തി​ല്‍ പു​റ​ത്താ​ക്കി​ക്കൊ​ണ്ട് ആ​ദ്യ തി​രി​ച്ച​ടി. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ സ്റ്റോ​യ്നി​സി​നെ​യും മോ​ഹി​ത് ശ​ര്‍മ മി​ല്ല​റു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. പി​ന്നീ​ടു​വ​ന്ന ര​ണ്ടു ബാ​റ്റ​ര്‍മാ​ര്‍, ആ​യു​ഷ് ബ​ഡോ​ണി​യും ദീ​പ​ക് ഹൂ​ഡ​യും റ​ണ്‍ ഔ​ട്ടാ​വു​ക​കൂ​ടി ചെ​യ്ത​തോ​ടെ ല​ഖ്നൗ തോ​ല്‍വി​യി​ലേ​ക്കു കൂ​പ്പു​കു​ത്തി. 12 റ​ണ്‍സ് വേ​ണ്ടി​യി​രു​ന്ന ല​ഖ്നൗ​വി​ന് നേ​ടാ​നാ​യ​ത് കേ​വ​ലം 4 റ​ണ്‍സ്.

ജ​യ​ന്ത് യാ​ദ​വ് 14-ാം ഓ​വ​റി​ല്‍ ഏ​ഴും നൂ​ര്‍ അ​ഹ​മ്മ​ദ് 15-ാം ഓ​വ​റി​ല്‍ ഒ​ന്നും ജ​യ​ന്ത് യാ​ദ​വ് 16-ാം ഓ​വ​റി​ല്‍ മൂ​ന്നും നൂ​ര്‍ അ​ഹ​മ്മ​ദ് 17-ാം ഓ​വ​റി​ല്‍ നാ​ലും മോ​ഹി​ത് ശ​ര്‍മ്മ 18-ാം ഓ​വ​റി​ല്‍ ആ​റും മു​ഹ​മ്മ​ദ് ഷ​മി 19-ാം ഓ​വ​റി​ല്‍ അ​ഞ്ചും റ​ണ്‍സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത​തോ​ടെ ഗു​ജ​റാ​ത്തി​ന് പ്ര​തീ​ക്ഷ​യാ​യി.

ഒ​ര​ര്‍ഥ​ത്തി​ല്‍ നാ​യ​ക​ന്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ത​ന്നെ​യാ​ണ് ല​ഖ്നൗ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തെ​ന്നു പ​റ​യാം. 61 പ​ന്തു​ക​ളി​ല്‍നി​ന്നാ​ണ് രാ​ഹു​ല്‍ 68 റ​ണ്‍സെ​ടു​ത്ത് അ​വ​രു​ടെ ടോ​പ് സ്കോ​റ​റാ​യ​ത്. എ​ട്ടു​ബൗ​ണ്ട​റി​ക​ളാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ഇ​ന്നി​ങ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും അ​തു മു​ത​ലാ​ക്കാ​ന്‍ ല​ഖ്നൗ​വി​നാ​യി​ല്ല. കൈ​ല്‍ മേ​യേ​ഴ്സ് 19 പ​ന്തി​ല്‍ 24 റ​ണ്‍സും കൃ​ണാ​ല്‍ പാ​ണ്ഡ്യ 23 റ​ണ്‍സും നേ​ടി. മ​റ്റൊ​രു ബാ​റ്റ​ര്‍ക്കും ര​ണ്ട്ക്കം പി​ന്നി​ടാ​നാ​യി​ട്ടി​ല്ല. ഗു​ജ​റാ​ത്തി​നു വേ​ണ്ടി മോ​ഹി​ത് ശ​ര്‍മ​യും നൂ​ര്‍മു​ഹ​മ്മ​ദും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 135 റ​ണ്‍സാ​ണ് നേ​ടി​യ​ത്. 50 പ​ന്തി​ല്‍ 66 റ​ണ്‍സ് നേ​ടി​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​ക്ക് പു​റ​മെ 37 പ​ന്തി​ല്‍ 47 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ വൃ​ദ്ധി​മാ​ന്‍ സാ​ഹ മാ​ത്ര​മേ ബാ​റ്റിം​ഗി​ല്‍ തി​ള​ങ്ങി​യു​ള്ളൂ. സാ​ഹ​യു​ടെ സ​ഹ​ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ ര​ണ്ട് പ​ന്തി​ല്‍ പൂ​ജ്യ​ത്തി​നും അ​ഭി​ന​വ് മ​നോ​ഹ​ര്‍ അ​ഞ്ച് പ​ന്തി​ല്‍ മൂ​ന്നി​നും വി​ജ​യ് ശ​ങ്ക​ര്‍ 12 പ​ന്തി​ല്‍ പ​ത്തി​നും ഡേ​വി​ഡ് മി​ല്ല​ര്‍ 12 പ​ന്തി​ല്‍ ആ​റി​നും മ​ട​ങ്ങി​യ​പ്പോ​ള്‍ ര​ണ്ട് പ​ന്തി​ല്‍ ര​ണ്ട് റ​ണ്‍സു​മാ​യി രാ​ഹു​ല്‍ തെ​വാ​ത്തി​യ പു​റ​ത്താ​വാ​തെ നി​ന്നു. ക്രു​നാ​ല്‍ പാ​ണ്ഡ്യ​യും മാ​ര്‍ക്ക​സ് സ്റ്റോ​യി​നി​സും ര​ണ്ട് വീ​ത​വും ന​വീ​ന്‍ ഉ​ള്‍ ഹ​ഖും അ​മി​ത് മി​ശ്ര​യും ഓ​രോ വി​ക്ക​റ്റും നേ​ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com