ബാറ്റ് ചെയ്യുമ്പോൾ സംസാരിക്കുന്നത് അവനിഷ്ടമല്ല: ഇന്ത്യൻ ബാറ്റിങ് കോച്ച്

സ്വന്തം ബാറ്റിങ്ങിനെക്കുറിച്ചും മറ്റുള്ളവരുടെ ബാറ്റിങ്ങിനെക്കുറിച്ചുമെല്ലാം ഋഷഭ് ധാരാളം സംസാരിക്കാറുണ്ട്. പക്ഷേ, അത് അവൻ ക്രീസിൽ നിൽക്കുമ്പോഴല്ല...
Indian batting coach sitanshu kotak on rishabh pant unique batting stylr

ഇന്ത്യൻ ബാറ്റിങ് കോച്ച് സിതാംശു കോടക്

Updated on

2020-21 ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. അവസാന ദിവസം ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് കളിച്ചത്, എതിരാളികളെയും സഹതാരങ്ങളെയും ഒരേപോലെ അമ്പരപ്പിച്ച ഇന്നിങ്സ്. ആദ്യ സെഷനിൽ തന്നെ വ്യക്തിഗത സ്കോർ 73 റൺസിലെത്തിയിരുന്നു. എൺപതാം ഓവറിൽ നേഥൻ ലിയോൺ പന്തെറിയാനെത്തുമ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ 97 റൺസിൽ നിൽക്കുന്നു. മറുവശത്തുണ്ടായിരുന്ന ചേതേശ്വർ പൂജാര അപ്പോഴവനെ കാര്യമായൊന്ന് ഉപദേശിച്ചു. ന്യൂബോൾ എടുക്കാൻ സമയമായി, സൂക്ഷിച്ചു ബാറ്റ് ചെയ്യണം എന്നായിരുന്നു അതിന്‍റെ ചുരുക്കം.

ലിയോണിന്‍റെ ആദ്യ പന്ത് നേരിടാൻ ക്രിസ് വിട്ട് ചാടിയിറങ്ങിയ ഋഷഭിന്‍റെ ബാറ്റിൽ ഔട്ട്സൈഡ് എഡ്ജെടുത്ത പന്ത് ഗള്ളിയിൽ പാറ്റ് കമ്മിൻസിന്‍റെ കൈകളിൽ വിശ്രമിച്ചു!

അന്ന് ഋഷഭ് പന്തിന്‍റെ ദേഷ്യം മുഴുവൻ സീനിയർ പാർട്ണറായ പൂജാരയോടായിരുന്നു. അസമയത്തെ ഉപദേശം തന്‍റെ മനസിൽ സംശയത്തിന്‍റെ വിത്തുപാകിയെന്ന് അവൻ സംശയിച്ചു. അതാണ് തന്‍റെ പുറത്താകലിലേക്കു നയിച്ചതെന്നാണ് ഋഷഭ് പന്ത് കരുതുന്നത്.

ഇപ്പോൾ ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാംശു കോടക്കും പറയുന്നു, ബാറ്റ് ചെയ്യുമ്പോഴത്തെ അനാവശ്യ സംസാരങ്ങൾ ഋഷഭ് പന്ത് ഇഷ്ടപ്പെടുന്നില്ല. വിക്കറ്റിനു പിന്നിൽ നിൽക്കുമ്പോൾ അവൻ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും. പക്ഷേ, ബാറ്റ് ചെയ്യാൻ അവന് അവന്‍റേതായ പദ്ധതികളുണ്ട്. മറ്റാരെങ്കിലും ഉപദേശിച്ചാൽ അതു തന്‍റെ മാനസികാവസ്ഥ മാറാൻ കാരണമാകുമെന്നാണ് അവൻ കരുതുന്നത്. എട്ട് ടെസ്റ്റ് സെഞ്ചുറികൾ നേടിക്കഴിഞ്ഞ ഒരാൾ ഒരു പദ്ധതിയും ആലോചനയുമില്ലാതെയാണ് ബാറ്റ് ചെയ്യുന്നതെന്നു കരുതരുതെന്നും കോടക്ക് ചൂണ്ടിക്കാട്ടുന്നു.

<div class="paragraphs"><p>ഇംഗ്ലണ്ടിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്.</p></div>

ഇംഗ്ലണ്ടിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്ത്.

സ്വന്തം ബാറ്റിങ്ങിനെക്കുറിച്ചും മറ്റുള്ളവരുടെ ബാറ്റിങ്ങിനെക്കുറിച്ചുമെല്ലാം ഋഷഭ് ധാരാളം സംസാരിക്കാറുണ്ട്. പക്ഷേ, അത് അവൻ ബാറ്റ് ചെയ്യുമ്പോഴല്ല. അവൻ ക്രീസിലുള്ളപ്പോൾ എങ്ങനെ കളിക്കണമെന്ന വ്യക്തമായ ചിന്തയും പദ്ധതികളും അവനുണ്ട്- കോടക് വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com