

പൃഥ്വി ഷായും ഋതുരാജ് ഗെയ്ക്വാദും
മുംബൈ: ഇത്തവണത്തെ സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മഹാരാഷ്ട്ര ടീമിനെ പ്രഖ്യാപിച്ചു. ഋതുരാജ് ഗെയ്ക്വാദ്, പൃഥ്വി ഷാ എന്നിവർ 18 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഐപിഎൽ താരങ്ങളായ രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രാഹുൽ ത്രിപാഠി, പ്രശാന്ത് സോളങ്കി എന്നിവരും 18 അംഗ ടീമിലുണ്ട്. ടീമിനെ പ്രഖ്യാപിച്ചെങ്കിലും ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നവംബർ 14ന് പുതുച്ചേരിക്കെതിരേയാണ് മഹാരാഷ്ട്രയുടെ ആദ്യ മത്സരം. തുടർന്ന് നവംബർ 16ന് ന്യൂ ചണ്ഡീഗഡിൽ കേരളത്തിനെതിരേയും നവംബർ 18ന് ഹിമാചൽ പ്രദേശിനെതിരേയും ഏറ്റുമുട്ടും. അസം, മധ്യപ്രദേശ്, ത്രിപുര, ആന്ധ്രാപ്രദേശ് എന്നീ ടീമുകളാണ് മഹാരാഷ്ട്രയുടെ മറ്റു എതിരാളികൾ.
നിലവിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടതിനാൽ പുതുച്ചേരിക്കെതിരായ ആദ്യ മത്സരം ഋതുരാജ് ഗെയ്ക്വാദ് കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. അതിനാൽ പൃഥ്വി ഷായെ ആദ്യ മത്സരത്തിൽ ക്യാപ്റ്റനാക്കാനാണ് സാധ്യത.
അതേസമയം, കഴിഞ്ഞ സീസണിൽ ആകെ ഒരു മത്സരം മാത്രമാണ് ഋതുരാജ് ഗെയ്ക്വാദ് സയീദ് മുഷ്താഖ് അലി ടൂർണമെന്റിൽ കളിച്ചത്. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ 8 പന്തിൽ നിന്നും 6 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
മഹാരാഷ്ട്ര ടീം: പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, അർഷിൻ കുൽക്കർണി, സാഹിൽ പരാഖ്, രാഹുൽ ത്രിപാഠി, സുരാജ് ഷിൻഡെ, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, തനയ് സാംങ്വി, വിക്കി ഓസ്റ്റ്വാൾ, കിരൺ ചോർമാലെ, രഞ്ജിത് നിഗം, പ്രദീപ് ദാധെ, റുഷികേശ് സോനവനെ, വിവേക് ഷേലാർ, ഹിതേഷ് വാലൂഞ്ച്, പ്രശാന്ത് സോളങ്കി, സിദ്ധേഷ് വീർ