ധോണി ഫാന്‍സ് ആപ്പുമായി മലയാളി സംരംഭകൻ

ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നത് ഇതാദ്യം
Malayalee comes up with Dhoni fans app
മുംബൈ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിൽ നടത്തിയ ധോണി ഫാൻസ് അപ്പ് ലോഞ്ചിങ് വേദിയിൽ എം.എസ്. ധോണിയും സഞ്ജു സാംസണും. എനിഗ്മാറ്റിക് സ്മൈൽ ഇന്ത്യ മേധാവി ചന്ദ്രഭൂഷൺ, സിംഗിൾ ഐഡി ഡയറക്റ്റർ സുഭാഷ് മാനുവൽ, ഗ്ലോബൽ സിഇഒ ബിഷ് സ്മെയർ സമീപം.
Updated on

കൊച്ചി: മലയാളി സംരംഭകന്‍റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com) പുറത്തിറക്കി. മുംബൈയിലെ ജെഡബ്ല്യു മാരിയറ്റില്‍ സാക്ഷാൽ എം.എസ്. ധോണി തന്നെയാണ് ആപ്പ് ലോഞ്ച് ചെയ്തത്. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. കോട്ടയം പാലാ സ്വദേശിയായ സംരംഭകൻ അഡ്വ. സുഭാഷ് മാനുവലിന്‍റേതാണ് ലോയല്‍റ്റി ഫാന്‍സ് ആപ്പ് എന്ന ആശയം. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്‍റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്. ധോണിയുടെ അപൂര്‍വ ചിത്രങ്ങളും വിഡിയോകളും ഇതിൽ കാണാനാകും. തന്‍റെ ചിത്രങ്ങളും വിഡിയൊകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ഇനി ധോണി ആപ്പിലാകും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ധോണി ലൈവില്‍ വരുമ്പോള്‍ ആരാധകര്‍ക്ക് സംവദിക്കാനും പോസ്റ്റുകൾ ലൈക്ക് ചെയ്യാനും സാധിക്കും. പ്ലാറ്റ്‌ഫോമിലൂടെ വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളും ആരാധകര്‍ക്ക് ലഭിക്കും. ധോണി ആപ്പിന്‍റെ ഉപയോക്താക്കളെ ഒട്ടനവധി റിവാര്‍ഡുകള്‍ക്കും കാത്തിരിക്കുന്നു.

താരത്തിന്‍റെ ചിത്രങ്ങള്‍ കാണുന്നതിനൊപ്പം സേവിങ് ഓപ്ഷന്‍ കൂടി ലഭിക്കും. ഇതിലെ വാലറ്റ് റീ ചാര്‍ജ് ചെയ്ത് സാധനങ്ങള്‍ വാങ്ങുമ്പോഴും മറ്റും നിരവധി ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറിലും ‌ആപ്പ്‌സ്റ്റോറിലും ലഭ്യമായ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവും.

ഇന്ത്യയില്‍ ധോണി ആപ്പ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആപ്പിലൂടെ സ്പെഷ്യല്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുമെന്നും സിംഗിള്‍ ഐഡി ഗ്ലോബല്‍ സിഇഒ ബിഷ് സ്മെയര്‍ പറഞ്ഞു.

കമ്പനിയുടെ സാങ്കേതികവിദ്യ ഡെവലപ്‌മെന്‍റ് രംഗത്തെ പുതിയ ചുവടുവെപ്പാണ് ധോണി ആപ്പെന്ന് സിംഗിള്‍ ഐഡിയുടെ മാതൃ കമ്പനിയായ എനിഗ്മാറ്റിക് സ്‌മൈല്‍ ഇന്ത്യ മേധാവി ചന്ദ്രഭൂഷണ്‍. ക്രിക്കറ്റ് ലോകത്ത് ധോണിയുടെ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തുന്ന ഈ ആപ്പ് മഹത്തായ യാത്രയുടെ ഭാഗമാണെന്ന് സിംഗിള്‍ ഐഡി ഡയറക്ടര്‍ അഡ്വ. സുഭാഷ് മാനുവല്‍.

'കമ്പനിയില്‍ ആദ്യം ഇത്തരം ഒരു ആശയം അവതരിപ്പിച്ചപ്പോള്‍ തുടക്കത്തില്‍ പലരും യാഥാര്‍ത്ഥ്യമാക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തിച്ച് നോക്കാതെ നോ പറയേണ്ടതില്ലെന്നായിരുന്നു തന്‍റെ അഭിപ്രായം. ആ നിശ്ചയദാര്‍ഢ്യത്തിന്‍റെ പുറത്താണ് ധോണിയെ കാണുവാന്‍ ഞങ്ങള്‍ പോയതും അദ്ദേഹത്തിന്‍റെ മുമ്പില്‍ ഈ പ്രൊജക്ട് അവതരിപ്പിച്ചതും. പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ധോണി യേസ് പറയുകയായിരുന്നു'- സുഭാഷ് പറഞ്ഞു.

അഭിഭാഷകനായ സുഭാഷ് യുകെയിൽ വ്യവസായിയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ - മമ്മൂട്ടി ചിത്രത്തിന്‍റെ നിർമാതാക്കളിൽ ഒരാളായ അദ്ദേഹം ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com