പ്രീമിയർ ലീഗിലെ ഹെവിവെയ്റ്റ് പോര് സമനിലയിൽ പിരിഞ്ഞു

ഗോൾ കീപ്പർ ഡേവിഡ് റയയുടെ ഇരട്ട സേവുകളാണ് ബ്രൂണോ ഫെർണാണ്ടസിന്‍റെ തീയുണ്ടകൾക്കു മുന്നിൽ ആഴ്സനലിന്‍റെ പരിചയായത്
Manchester United draws with Arsenal in EPL

ആഴ്സനൽ ഗോളി ഡേവിഡ് റയ

Updated on

മാഞ്ചസ്റ്റർ: ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ഹെവിവെയ്റ്റ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ആഴ്സനലും 1-1 സമനിലയിൽ പിരിഞ്ഞു. ഗോൾ കീപ്പർ ഡേവിഡ് റയയുടെ ഇരട്ട സേവുകളാണ് ബ്രൂണോ ഫെർണാണ്ടസിന്‍റെ തീയുണ്ടകൾക്കു മുന്നിൽ ആഴ്സനലിന്‍റെ പരിചയായത്.

എന്നാൽ, ലിവർപൂൾ പോയിന്‍റ് പട്ടികയിൽ 15 പോയിന്‍റിനു മുന്നിട്ടു നിൽക്കുമ്പോൾ ഇക്കുറി കിരീടം മറ്റൊരു ടീമിനും സ്വപ്നത്തിൽ പോലുമില്ല. ആഴ്സനൽ ഇപ്പോൾ രണ്ടാം സ്ഥനത്താണ്.

ലെസ്റ്ററിനെ ഒരു ഗോളിനു മറികടന്ന ചെൽസി നാലാം സ്ഥാനത്തേക്കു കയറി. രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷം ടോട്ടനം തിരിച്ചടിച്ച് ബോൺമൗത്തിനെ സമനിലയിൽ പിടിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com