എഫ്എ കപ്പ്: ചെകുത്താന്മാർ നാലാം റൗണ്ടിൽ

ആ​ദ്യ പ​കു​തി​യി​ല്‍ പി​ന്നീ​ടും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ യു​ണൈ​റ്റ​ഡ് സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഗോ​ളി​ലേ​ക്ക് എ​ത്താ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ചി​ല്ല
ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം
ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം

ല​ണ്ട​ന്‍ : ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​ത​യ്ക്കു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്എ ക​പ്പ് നാ​ലാം റൗ​ണ്ടി​ല്‍. മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ഇ​എ​ഫ്എ​ല്‍ ലീ​ഗ് 1 ക്ല​ബ് വി​ഗ​ന്‍ അ​ത്‌​ല​റ്റി​ക്കി​നെ​യാ​ണ് ചെ​കു​ത്താ​ന്മാ​ര്‍ ത​ക​ര്‍ത്ത​ത്. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ല്‍ യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യം.

ഡി​യോ​ഗോ ഡ​ലോ​ട്ടും ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സു​മാ​ണ് മ​ത്സ​ര​ത്തി​ല്‍ യു​ണൈ​റ്റ​ഡി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ തോ​ല്‍വി​ക​ളി​ല്‍ വ​ല​യു​ന്ന ടീ​മി​ന് ആ​ശ്വാ​സ​മാ​ണ് ഈ ​ജ​യം. വി​ഗ​ന്‍ അ​ത്‌​ല​റ്റി​ക്കി​ന്‍റെ ത​ട്ട​ക​മാ​യ ഡി ​ഡ​ബ്ല്യു സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു പോ​രാ​ട്ടം.

4-2-3-1 ശൈ​ലി​യി​ലാ​ണ് ഇ​രു ടീ​മു​ക​ളും മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. യു​ണൈ​റ്റ​ഡി​നാ​യി റാ​ഷ്ഫോ​ര്‍ഡും അ​ല​ജാ​ന്‍ഡ്രോ ഗ​ര്‍നാ​ച്ചോ​യും വി​ങ്ങു​ക​ളി​ല്‍ അ​ണി​നി​ര​ന്ന​പ്പോ​ള്‍ റാ​സ്മ​സ് ഹോ​യ്‌​ല​ണ്ടാ​യി​രു​ന്നു ഏ​ക സ്ട്രൈ​ക്ക​ര്‍.

ഡി ​ഡ​ബ്ല്യു സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ വി​ഗ​ന്‍ അ​ത്‌​ല​റ്റി​ക്കി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം മി​നി​ട്ടി​ല്‍ ഗോ​ളി​ന​രി​കി​ല്‍ അ​വ​ര്‍ എ​ത്തി​യെ​ങ്കി​ലും യു​ണൈ​റ്റ​ഡ് ഗോ​ള്‍ കീ​പ്പ​ര്‍ ഒ​നാ​ന അ​വി​ടെ സ​ന്ദ​ര്‍ശ​ക​രു​ടെ മാ​ലാ​ഖ​യാ​യി മാ​റു​ക​യാ​യി​രു​ന്നു. വി​ഗ​ന്‍ വി​ങ്ങ​ര്‍ ക്ലെ​യ​റി​ന്‍റെ ഷോ​ട്ടാ​യി​രു​ന്നു യു​ണൈ​റ്റ​ഡ് ഗോ​ളി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പി​ന്നീ​ട്, യു​ണൈ​റ്റ​ഡ് വി​ഗ​ന്‍ ഗോ​ള്‍ മു​ഖ​ത്തേ​ക്ക് നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. പ​ല അ​വ​സ​ര​ങ്ങ​ളും ഗോ​ളാ​ക്കി മാ​റ്റു​ന്ന​തി​ല്‍ യു​ണൈ​റ്റ​ഡ് താ​ര​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍, മ​ത്സ​ര​ത്തി​ന്‍റെ 22-ാം മി​നി​ട്ടി​ലാ​ണ് അ​വ​ര്‍ ആ​ദ്യ ഗോ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. റാ​ഷ്ഫോ​ര്‍ഡി​ന്‍റെ അ​സി​സ്റ്റി​ല്‍ ബോ​ക്സി​ന് പു​റ​ത്തു​നി​ന്നും പ്ര​തി​രോ​ധ​നി​ര താ​രം ഡ​ലോ​ട്ട് പ​ന്ത് വി​ഗ​ന്‍ വ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യി​ല്‍ പി​ന്നീ​ടും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ യു​ണൈ​റ്റ​ഡ് സൃ​ഷ്ടി​ച്ചെ​ങ്കി​ലും ഗോ​ളി​ലേ​ക്ക് എ​ത്താ​ന്‍ അ​വ​ര്‍ക്ക് സാ​ധി​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യി​ല്‍ പെ​നാ​ല്‍ട്ടി​യി​ലൂ​ടെ​യാ​യി​രു​ന്നു യു​ണൈ​റ്റ​ഡ് ലീ​ഡ് ഉ​യ​ര്‍ത്തു​ന്ന​ത്. 74-ാം മി​നി​റ്റി​ല്‍ ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ് ആ​യി​രു​ന്നു ഗോ​ള്‍ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ല്‍ 33 ഷോ​ട്ടു​ക​ളാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് വി​ഗ​ന്‍ അ​ത്ല​റ്റി​ക്ക് ഗോ​ള്‍മു​ഖം ല​ക്ഷ്യ​മാ​ക്കി പാ​യി​ച്ച​ത്. അ​തി​ല്‍ 14 എ​ണ്ണം ഓ​ണ്‍ ടാ​ര്‍ഗ​റ്റ് ഷോ​ട്ടാ​യെ​ങ്കി​ലും ര​ണ്ട് ഗോ​ളു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​ത്. മ​റു​വ​ശ​ത്ത് 9 ഷോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു വി​ഗ​ന്‍ അ​ത്ല​റ്റി​ക്കി​ന് യു​ണൈ​റ്റ​ഡ് ഗോ​ള്‍മു​ഖ​ത്തേ​ക്ക് ഉ​തി​ര്‍ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com