മറഡോണ ഫാൻസ് പറയുന്നു, ''ട്രോളായിട്ടാണെങ്കിലും ഇങ്ങനൊന്നും പറയരുതെന്നു പറയണം സാറേ...''

ഡീഗോ മറഡോണ മരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന് സന്ദേശങ്ങൾ പ്രചരിക്കുന്നു
മറഡോണ ഫാൻസ് പറയുന്നു, ''ട്രോളായിട്ടാണെങ്കിലും ഇങ്ങനൊന്നും പറയരുതെന്നു പറയണം സാറേ...''
Updated on

മറഡോണ ഒരു മുറിവാണ്,

നോവടങ്ങാതെ

നീറിനിൽക്കുന്ന

ഉണങ്ങാത്തൊരു മുറിവ്....

ആ മുറിവിൽ മുളകു തേയ്ക്കുന്ന പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ ചില ഹാക്കർമാർ. ഡീഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക്, ''എന്‍റെ മരണ വാർത്ത വ്യാജമായിരുന്നു'' എന്ന സന്ദേശം അതിൽനിന്നു തന്നെ അയയ്ക്കുന്നതാണ് ഇക്കൂട്ടരുടെ ക്രൂര വിനോദം.

അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി മറഡോണയുടെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇനിയും വിജയം കണ്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിൽ നിന്നുള്ള സന്ദേശങ്ങൾ അവഗണിക്കണമെന്നാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അഭ്യർഥിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com