വിരമിക്കൽ പ്രഖ്യാപിച്ച് ബോക്സിങ് താരം മേരി കോം

ഏഷ്യൻ ഗെയിംസ് തന്‍റെ അവസാനമത്സരമായിരിക്കമെന്നും മേരി കോം വ്യക്തമാക്കി
വിരമിക്കൽ പ്രഖ്യാപിച്ച് ബോക്സിങ് താരം മേരി കോം

ന്യൂഡൽഹി : ഇന്ത്യൻ ബോക്സിങ് താരം മേരി കോം അടുത്ത വർഷം വിരമിക്കും. ഏഷ്യൻ ഗെയിംസ് തന്‍റെ അവസാനമത്സരമായിരിക്കമെന്നും മേരി കോം വ്യക്തമാക്കി. അടുത്തവർഷത്തോടെ വിരമിക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണെന്നും അവർ പറഞ്ഞു. ആറു തവണ ലോക ബോക്സിങ് ജേതാവായിട്ടുള്ള മേരി കോം മണിപൂരിൽ നിന്നുള്ള താരമാണ്. വിമൺസ് വേൾഡ് ചാംപ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീം ജേഴ്സി പ്രകാശനം ചെയ്യുമ്പോഴാണ് തന്‍റെ വിരമിക്കലിനെക്കുറിച്ച് മേരി കോം വ്യക്തമാക്കിയത്.

കഴിഞ്ഞവർഷം കോമൺ വെൽത്ത് ഗെയിംസിന്‍റെ ട്രയൽസിനിടെ മേരി കോമിനു പരുക്കേറ്റിരുന്നു. ഗുരുതരമായ പരുക്കായതിനാൽ സർജറിക്കു വിധേയയാകേണ്ടി വന്നു. "തിരിച്ചു വരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇനിയൊരു വർഷം മാത്രമേ റിങ്ങിൽ ശേഷിക്കുന്നുള്ളൂ. റിട്ടയർമെന്‍റിനു മുന്നോടിയായി ഏതെങ്കിലുമൊരു മത്സരത്തിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം', മേരി കോം പറയുന്നു.

ഒരിക്കലും വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ നിയമപ്രകാരം നാൽപതു വയസു വരെ മാത്രമേ റിങ്ങിൽ തുടരാൻ സാധിക്കൂ എന്നും മേരി കോം വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിന്‍റെ സമയമാകുമ്പോഴേക്കും പരുക്കിൽ നിന്നും പൂർണമായും മുക്തി ലഭിക്കുമെന്നാണു പ്രതീക്ഷ. ഈ വർഷം സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 23 വരെയാണു ഏഷ്യൻ ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com