"വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടത്": വിരമിച്ചിട്ടില്ലെന്ന് മേരി കോം

ബുധനാഴ്ച രാത്രിയോടെയാണ് താരം വിരമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്.
mary kom rejects retirement news
mary kom rejects retirement news
Updated on

ന്യൂഡൽഹി: ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചെന്ന വാർത്തകൾ തള്ളി താരം. ബുധനാഴ്ച രാത്രിയോടെയാണ് താരം വിരമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മേരി കോം വിശദീകരിച്ചു.

അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്‍റെ പ്രതികരണം. "തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു... ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടത്.." എന്നായിരുന്നു മേരി കോം പറഞ്ഞത്.

എന്നാൽ താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇങ്ങനെ പറഞ്ഞതെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദ്യോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com