ഇനി കളി മാറും; ഗുജറാത്ത് ടൈറ്റൻസിന് പുതിയ ബാറ്റിങ് കോച്ച്

ക്രിക്കറ്റിലെ മികച്ച ഓപ്പണർമാരിൽ ഒരാളായ മാത‍്യു ഹെയ്ഡന്‍റെ കടന്നുവരവ് ടീമിന് കരുത്ത് പകരും
mathew hayden appointed as batting coach of gujarat titans in ipl 2026

മാത‍്യു ഹെയ്ഡൻ

Updated on

അഹമ്മദാബാദ്: 2026ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ ബാറ്റിങ് പരിശീലകനായി ഇതിഹാസ താരം മാത‍്യു ഹെയ്ഡനെ നിയമിച്ചു. ഔദ‍്യോഗിക പ്രസ്താവനയിലൂടെയാണ് ഗുജറാത്ത് ടൈറ്റൻസ് ഇക്കാര‍്യം അറിയിച്ചത്. ഗുജറാത്ത് ടൈറ്റൻസ് ടീമിലേക്ക് ലോകകപ്പ് ജേതാവും ക്രിക്കറ്റിലെ മികച്ച ഓപ്പണർമാരിൽ ഒരാളായ മാത‍്യു ഹെയ്ഡന്‍റെ കടന്നുവരവ് കരുത്ത് പകരും.

ടി20 ക്രിക്കറ്റ് നിലവിൽ വരാത്ത കാലത്ത് ടി20 ശൈലിയിൽ ഏകദിനത്തിലും ടെസ്റ്റിലും ബാറ്റ് വീശിയ താരമാണ് ഹെയ്ഡൻ. പരിചയസമ്പത്തും യുവതാരങ്ങളെ ഉയരത്തിലെത്തിക്കാനുള്ള അദ്ദേഹത്തിനുള്ള കഴിവും ടീമിന്‍റെ ബാറ്റിങ് ശക്തമാക്കാൻ സഹായിക്കുമെന്ന് ഫ്രാഞ്ചൈസി അധികൃതർ വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com