ന്യൂസിലന്‍ഡിൻ്റെ സെമി സ്വപ്‌നത്തിന് തിരിച്ചടി; മാറ്റ് ഹെൻ‍റി ടീമിൽ നിന്ന് പുറത്ത്

നാല് ആഴ്ചയോളം താരം കളിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും
matt henry
matt henry

ബംഗളൂരു: ലോകകപ്പ് സെമി പ്രതീക്ഷയിലിരിക്കുന്ന ന്യൂസിലന്‍ഡ് ടീമിന് തിരിച്ചടി. പേസര്‍ മാറ്റ് ഹെൻ‍റി പരിക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായി.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ആറാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴായിരുന്നു ഹെൻ‍റിയുടെ വലത് കാലിൻ്റെ തുടയില്‍ പരിക്കേറ്റത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹെൻറിയുടെ പരിക്ക് നിസാരമല്ലെന്ന് കണ്ടെത്തിയത്. നാല് ആഴ്ചയോളം താരം കളിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരും. ഇതോടെയാണ് ഹെൻ‍റി ടീമില്‍ നിന്നു പുറത്തായത്.

കഴിഞ്ഞ ദിവസം റിസര്‍വ് താരമായി ടീമിലേക്ക് മടക്കി വിളിച്ച കെയ്ല്‍ ജാമിസന്‍ ഹെൻ‍റിയുടെ പകരക്കാരനായി ടീമിലെത്തും. ലോകകപ്പില്‍ തുടരെ മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ന്യൂസിലന്‍ഡ് ഏഴ് കളികളില്‍ നിന്നു എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണുള്ളത്. ശനിയാഴ്ച പാകിസ്ഥാനെതിരെയാണ് അടുത്ത മത്സരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com