
സിഡ്നി: ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരവും നായികയുമായ മെഗ് ലാനിങ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടി-20 ലോകകപ്പ് ഓസീസിനു ലഭിച്ചതിനു ശേഷം ലാനിങ് പിന്നീട് അവിചാരിത ആരോഗ്യകാരണങ്ങളാല്‍ ദേശീയ ടീമിനു വേണ്ടി കളിച്ചിരുന്നില്ല. യുകെ പര്യടനത്തിലും ലാനിങ് ടീമിനൊപ്പമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലും ടീമില്‍നിന്ന് വിട്ടുനിന്നു.
ഒടുവിലാണ് അപ്രതീക്ഷിതമായി ലാനിങ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. മെല്‍ബണ്‍ സ്റ്റാര്സലിനു വേണ്ടി ആഭ്യന്തര ടി-20 ലീഗില്‍ കളിക്കുന്ന 31കാരിയായ ലാനിങ് അവിടെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വരുന്നതില്‍ അതിയായ വിഷമമുണ്ട്.
എന്നാല്‍, എനിക്കു തോന്നുന്നു ഇതാണ് ശരിയായ സമയമെന്ന്. 13 വര്‍ഷം അന്താരാഷ്്ട്ര മത്സരങ്ങളില്‍ കളിക്കാനയതില് അഭിമാനിക്കുന്നു. പുതുതായി എന്തെങ്കിലുമൊക്കെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്- ലാനിങ് പറഞ്ഞു. 2018ല്‍ തന്റെ 18-ാം വയസില്‍ അരങ്ങേറിയ ലാനിങ് ഓസ്ട്രേലിയയ്്ക്കായി ആറ് ടെസ്റ്റില്‍ ഉള്‍പ്പെടെ 241 മത്സരങ്ങളില്‍ കളിച്ചു. 103 ഏകിദിനങ്ങളും 132 ടി-20കളും ഇതിലുള്‍പ്പെടും.
ടി-20 ലോകകപ്പുകളില്‍ ഓസ്ട്രേലിയയെ ഏറ്റവും കൂടുതല്‍ തവണ ലോകകിരീടമണിയിച്ച നായിക കൂടിയാണ് ലാനിങ്. നാല് കിരിടീങ്ങളാണ് മെഗ് ലാനിങ്ങിന്റെ കീഴില്‍ ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്. കൂടാതെ ഒരു ഏകദിന കിരീടവും ഒരു കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ലാനിങ് നേടി. 182 മത്സരങ്ങളില്‍ ഓസീസിനെ നയിച്ചു. 2014ല്‍ തന്റെ 21-ാം വലയിലാണ് ആദ്യമായി ഓസീസിന്റെ ക്യാപ്റ്റനാകുന്നത്.
ഓസ്ട്രേലിയയ്ക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം കൂടിയാണ് ലാനിങ്. 18-ാം വയസില്‍ 104 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടി-20യില്‍ 3405 റണ്‍സ് നേടിയിട്ടുണ്ട്. ശരാശരി 36.61. ഉയര്‍ന്ന സ്കോര്‍ 133*. ആറ് ടെസ്റ്റില്‍നിന്ന് 345 റണ്‍സും 103 ഏകദിനങ്ങളില്‍നിന്ന് 53.51 ശരാശരിയില്‍ 4602 റണ്‍സും ലാനിങ്ങിന്റെ പേരിലുണ്ട്. ഇതില്‍ 15 സെഞ്ചുറിയുമുള്പ്പെടും.