
ക്ലബ്ബ് ഫുട്ബോൾ കരിയറിൽ 700 ഗോൾ തികച്ച് അർജന്‍റീനിയൻ താരം ലയണൽ മെസി. പിഎസ്ജി-മാഴ്സ മത്സരത്തിലാണ് മെസി 700 ഗോൾ തികച്ചത്. യൂറോപ്യൻ ഫുട്ബോളിൽ എഴുന്നൂറു ഗോൾ നേടുന്ന രണ്ടാമത്തെ താരമാണു മെസി. പോർച്ചുഗീസിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ഒന്നാം സ്ഥാനം.
പത്തൊമ്പതു വർഷം നീളുന്ന മെസിയുടെ ഫുട്ബോൾ കരിയറിൽ ബാഴ്സലോണയ്ക്കു വേണ്ടി 672 ഗോളുകളും പിഎസ്ജിക്കു വേണ്ടി 28 ഗോളുകളുമാണ് നേടിയത്. പതിനഞ്ച് വർഷത്തോളം ബാഴ്സലോണ ക്ലബ്ബിൽ തുടർന്ന മെസി, 2021-ലാണു പിഎസ്ജിയിലേക്കു കൂടുമാറിയത്. മെസി എഴുന്നൂറാം ഗോൾ നേടിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു പിഎസ്ജി ജയിച്ചു. രണ്ടു ഗോൾ എംബാപ്പെയും ഒരു ഗോൾ മെസിയുമാണു നേടിയത്.