മെസിയുടെ 'ശരിക്കും' അരങ്ങേറ്റം വൈകും

ലീഗ്സ് കപ്പിൽ മെസി ഇതിനകം മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞെങ്കിലും റെഗുലർ ലീഗിൽ ഇതുവരെ കളിച്ചിട്ടില്ല
ലയണൽ മെസി ഇന്‍റർ മയാമി ജെഴ്സിയിൽ.
ലയണൽ മെസി ഇന്‍റർ മയാമി ജെഴ്സിയിൽ.

മയാമി: ഇന്‍റർ മയാമിക്കു വേണ്ടി ലയണൽ മെസിയുടെ റഗുലർ സീസൺ അരങ്ങേറ്റം പ്രതീക്ഷിച്ചതിലും വൈകും. ലീഗ്സ് കപ്പിൽ മെസി ഇതിനകം ക്ലബ്ബിനു വേണ്ടി മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞെങ്കിലും റെഗുലർ ലീഗിൽ ഇതുവരെ കളിച്ചിട്ടില്ല.

ഓഗസ്റ്റ് 20ന് ഷാർലറ്റ് എഫ്സിക്കെതിരേ ആവും അരങ്ങേറ്റമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാൽ, ഷാർലറ്റ് എഫ്സിയും ഇന്‍റർ മയാമിയും ലീഗ്സ് കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്ന സാഹചര്യത്തിൽ ഈ ലീഗ് മത്സരം അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കും.

പുതിയ മത്സരക്രമം അനുസരിച്ച് ഓഗസ്റ്റ് 26ന് ന്യൂയോർക്ക് റെഡ് ബുൾസിനെതിരേ ആകും മെസിയുടെ ലീഗ് അരങ്ങേറ്റം. അതിനു മുൻപ് ഓഗസ്റ്റ് 23ന് യുഎസ് ഓപ്പൺ കപ്പ് മത്സരത്തിൽ എപ്സി സിൻസിനറ്റിക്കെതിരായ സെമി ഫൈനലിലും കളിക്കാനിറങ്ങും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com