മെസിക്ക് ഡബിൾ; ഇന്‍റർ മയാമിക്ക് ജയം

ബാഴ്സലോണയിലെ പഴയ സഹതാരം സെർജിയോ ബുസ്കറ്റ്സാണ് മെസിയുടെ അസിസ്റ്റിൽനിന്ന് പട്ടിക തികച്ചത്
സെർജിയോ ബുസ്കറ്റ്സും ലയണൽ മെസിയും ഗോൾ ആഘോഷത്തിൽ.
സെർജിയോ ബുസ്കറ്റ്സും ലയണൽ മെസിയും ഗോൾ ആഘോഷത്തിൽ.
Updated on

ഫോർട്ട് ലൗഡർഡേൽ: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിന്‍റെ ബലത്തിൽ ഇന്‍റർ മയാമി മേജർ ലീഗ് സോക്കറിൽ നാഷ്‌വില്ലയെ 3-1നു പരാജയപ്പെടുത്തി. ഇതോടെ ഏഴു ഗോളുമായി ഗോൾവേട്ടക്കാരുടെ പട്ടികയിൽ മെസി ലീഡ് ഉയർത്തി. മൂന്നാമത്തെ ഗോൾ പിറന്നതും മെസിയുടെ പാസിൽനിന്നായിരുന്നു.

മേജർ ലീഗ് സോക്കറിൽ മെസി ഒരു മത്സരത്തിൽ രണ്ടു ഗോൾ നേടുന്നത് ഇതു രണ്ടാം തവണയാണ്. പരുക്ക് കാരണം നാല് മത്സരങ്ങൾ നഷ്ടമായ മെസി ഇറങ്ങിയ ആറു മത്സരങ്ങളിലും ഗോളടിക്കുകയോ അസിസ്റ്റ് നൽകുകയോ ചെയ്തിട്ടുണ്ട്.

ബാഴ്സലോണയിലെ പഴയ സഹതാരം സെർജിയോ ബുസ്കറ്റ്സാണ് ഇക്കുറി മെസിയുടെ അസിസ്റ്റിൽനിന്ന് ഗോളടിച്ചത്. മയാമിക്കു വേണ്ടി ബുസ്കറ്റ്സിന്‍റെ ആദ്യ ഗോളുമായിരുന്നു ഇത്. ഡിഫൻഡർ ഫ്രാങ്ക് നേരിയുടെ ഓൺ ഗോൾ മാത്രമാണ് മത്സരത്തിൽ മയാമിയുടെ വലയിൽ പതിച്ചത്, അതും ആദ്യ മിനിറ്റിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com