ഇന്‍റർ മയാമിയിൽ മെസിക്ക് കോച്ചായി പഴയ സഹതാരം | Video

യുഎസ് ഫുട്ബോൾ ക്ലബ്ബായ ഇന്‍റർ മയാമിയുടെ പുതിയ കോച്ചായി ഹാവിയർ മസ്കരാനോ ചുമതലയേറ്റു

ഫോർട്ട് ലോഡർഡേൽ: യുഎസ് ഫുട്ബോൾ ക്ലബ്ബായ ഇന്‍റർ മയാമിയുടെ പുതിയ കോച്ചായി ഹാവിയർ മസ്കരാനോ ചുമതലയേറ്റു. അർജന്‍റീനയുടെ ദേശീയ ടീമിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി കളിച്ചിരുന്ന മസ്കരാനോ, അർജന്‍റീനയുടെയും സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയുടെയും ക്യാപ്റ്റനുമായിരുന്നു. രണ്ടിടത്തും മെസിയുടെ സഹതാരമായിരുന്നു.

Haviner Mascherano and Lionel Messi in Barcelona jesry
ഹാവിയർ മസ്കരാനോ, ലയണൽ മെസി, ബാഴ്സലോണ ജെഴ്സിയിൽ

യഥാർഥത്തിൽ അഞ്ച് വർഷം മുൻപേ മസ്കരാനോയെ ഇന്‍റർ മയാമി ഇരട്ട റോളിൽ റിക്രൂട്ട് ചെയ്തിരുന്നതാണ്. ഒരു വർഷം ടീമിനായി കളിച്ച ശേഷം ക്ലബ് അക്കാഡമിയുടെ പരിശീലകനാകാനായിരുന്നു കരാർ. എന്നാൽ, ഇതു നടപ്പായില്ല.

നാൽപ്പത് വയസ് മാത്രമുള്ള മസ്കരാനോയ്ക്ക് മെസിയെയും ഇന്‍റർ മയാമിയിലെ മറ്റൊരു സൂപ്പർ താരം ലൂയി സുവാരസിനെയുംകാൾ മൂന്ന് വയസ് മാത്രമാണ് കൂടുതലുള്ളത്.

ഇവരെ കൂടാതെ ഇന്‍റർ മയാമി താരങ്ങളായ യോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നിവരുമായെല്ലാം അടുത്ത സൗഹൃദമാണ് മസ്കരാനോയ്ക്കുള്ളത്. എല്ലാവരും ബാഴ്സലോണയിൽ ഒരുമിച്ചു കളിച്ചിരുന്നു. സൗഹൃദത്തിൽനിന്ന് പരിശീലകനിലേക്കുള്ള മാറ്റം സുഗമമായിരിക്കുമെന്ന് മസ്കരാനോ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Javier Mascherano and Lionel Messi in Argentina jersy
ഹാവിയർ മസ്കരാനോയും ലയണൽ മെസിയും അർജന്‍റീന ജെഴ്സിയിൽ

ലയണൽ മെസി കഴിഞ്ഞാൽ അർജന്‍റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് മസ്കരാനോ. ഒന്നര സീസൺ ഇന്‍റർ മയാമിയെ പരിശീലിപ്പിച്ച ടാറ്റാ മാർട്ടിനോ രാജിവച്ച ഒഴിവിലാണ് അദ്ദേഹത്തിന്‍റെ നിയമനം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com