'എല്ലാം നേടിക്കഴിഞ്ഞു, കരിയറിന്‍റെ അവസാനമാണ്': വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി മെസി

ലോകകപ്പ് നേടുകയെന്നതു ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അന്തരിച്ച അര്‍ജന്റീനിയന്‍ താരം ഡീഗോ മറഡോണയുടെ കൈയില്‍ നിന്നും ലോകകപ്പ് ഏറ്റുവാങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു
'എല്ലാം നേടിക്കഴിഞ്ഞു, കരിയറിന്‍റെ അവസാനമാണ്': വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി മെസി

'' ഇതെന്‍റെ കരിയറിന്‍റെ അവസാനമാണ്. സ്വപ്‌നം കണ്ടതു പോലെ, ടീമിനോടൊപ്പം എല്ലാം നേടാന്‍ കഴിഞ്ഞു. വ്യക്തിപരമായും എന്‍റെ കരിയറില്‍ എല്ലാം നേടി. അതുല്യമായ രീതിയില്‍ കരിയര്‍ അവസാനിപ്പിക്കുന്നതേ ഇനി ബാക്കിയുള്ളൂ''. വിരമിക്കുന്നതിനെക്കുറിച്ചു സൂചന നല്‍കി അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി പറഞ്ഞ വാക്കുകളാണിവ. ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

2021-ല്‍ കോപ്പ അമേരിക്ക നേടാനായി, ഇപ്പോള്‍ ലോകകപ്പ് നേടി. ഇതില്‍ കൂടുതലൊന്നും ഇനി നേടാനില്ലെന്നും മെസി പറഞ്ഞു. ഫുട്‌ബോള്‍ ലോകകപ്പ് നേടുകയെന്നതു ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അന്തരിച്ച അര്‍ജന്റീനിയന്‍ താരം ഡീഗോ മറഡോണയുടെ കൈയില്‍ നിന്നും ലോകകപ്പ് ഏറ്റുവാങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഫുട്‌ബോള്‍ കളിച്ചു തുടങ്ങുന്ന സമയത്ത് ഇത്രയൊക്കെ നേടാനാകുമെന്നു ചിന്തിച്ചിരുന്നില്ലെന്നും മെസി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com