മെസിയും മയാമിയും ഹോങ്കോങ്ങിൽ പന്തുതട്ടും

ഇന്‍റർ മയാമിയുടെ ആദ്യത്തെ അന്താരാഷ്‌ട്ര പര്യടനം
ലയണൽ മെസിയും ഇന്‍റർ മയാമിയിലെ സഹതാരങ്ങളും.
ലയണൽ മെസിയും ഇന്‍റർ മയാമിയിലെ സഹതാരങ്ങളും.
Updated on

ഫോർട്ട് ലൗഡർഡേൽ: ലയണൽ മെസിയുടെ ഇന്‍റർ മയാമി ടീം അന്താരാഷ്‌ട്ര പര്യടനത്തിന്. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി നാലിന് ഹോങ്കോങ്ങിൽ പ്രദർശന മത്സരത്തിൽ പങ്കെടുക്കും. മേജർ ലീഗ് സോക്കറിന്‍റെ പ്രീ സീസൺ തയാറെടുപ്പിന്‍റെ ഭാഗമായാണിത്.

ഇന്‍റർ മയാമിയുടെ ആദ്യത്തെ അന്താരാഷ്‌ട്ര പര്യടനം ഹോങ്കോങ് എന്ന മനോഹരമായ നഗരത്തിലേക്കായതിൽ സന്തോഷമുണ്ടെന്ന് ടീമിന്‍റെ സഹ ഉടമ ഡേവിഡ് ബെക്കാം പ്രതികരിച്ചു. നാൽപ്പതിനായിരം പേർക്ക് ഇരിക്കാവുന്ന ഹോങ്കോങ് സ്റ്റേഡിയത്തിലാണ് മത്സരം.

നവംബറിൽ ചൈനയിലും ജനുവരിയിൽ എൽ സാൽവദോറിലും പര്യടനം നടത്താൻ ഇന്‍റർ മയാമി പദ്ധതി തയാറെടുത്തിരുന്നെങ്കിലും പല കാരണങ്ങളാൽ മുടങ്ങിപ്പോകുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com