മെസി ഒരു വര്‍ഷത്തേക്ക് അര്‍ജന്‍റീനയ്ക്കായി കളിക്കില്ല

അ​മെ​രി​ക്ക​യി​ലെ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്നതിന്‍റെ ഭാഗമാണ് തീരുമാനം
മെസി ഒരു വര്‍ഷത്തേക്ക് അര്‍ജന്‍റീനയ്ക്കായി കളിക്കില്ല

ബ്യൂ​ണ​സ് അ​യേ​ഴ്‌​സ്: ല​യ​ണ​ല്‍ മെ​സി ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് ഒ​രു വ​ര്‍ഷ​ത്തേ​ക്കു മാ​റി നി​ല്‍ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു. ഫ്ര​ഞ്ച് വ​മ്പ​ന്‍മാ​രാ​യ പാ​രീ സാ​ന്‍ഷ​ര്‍മെ​യ്ന്‍ വി​ട്ട് അ​മെ​രി​ക്ക​യി​ലെ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന മെ​സി​ക്ക് അ​വി​ട​വു​മാ​യി ഇ​ണ​ങ്ങു​ക എ​ന്ന ഉ​ദ്ദേ​ശ്യ​മാ​ണു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മെ​സി ദേ​ശീ​യ ടീ​മി​ല്‍നി​ന്നു വി​ട്ടു​നി​ല്‍ക്കു​ന്ന​ത് എ​ന്നാ​ണ് വി​വ​രം.

അ​മേ​രി​ക്ക​യി​ലെ പു​തി​യ ജീ​വി​ത​വു​മാ​യി ത​ന്‍റെ കു​ടും​ബം പൊ​രു​ത്താ​ന്‍ ത​യാ​റെ​ടു​ക്ക​വെ​യാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍ഷ​ത്തേ​ക്കു ദേ​ശീ​യ ടീ​മി​ല്‍ നി​ന്നും അ​വ​ധി വേ​ണ​മെ​ന്നു മെ​സി അ​പേ​ക്ഷി​ക്കു​ന്ന​ത്. ദേ​ശീ​യ ടീ​മി​ല്‍ നി​ന്നും ഒ​രു വ​ര്‍ഷം മാ​റി നി​ല്‍ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ര്‍ന്‍റൈ​ന്‍ കോ​ച്ച് ല​യ​ണ​ല്‍ സ്‌​ക​ലോ​നി​യു​മാ​യി സെി ​സം​സാ​രി​ച്ചു​ക​ഴി​ഞ്ഞു. മെ​സി​യു​ടെ തീ​രു​മാ​നം കോ​ച്ചി​നെ​യും അ​ര്‍ജ​ന്‍റീ​ന ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നെ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ ഇ​തി​ന് അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്.

ഫു​ട്ബോ​ള്‍ ക​രി​യ​ര്‍ തു​ട​ക്കം മു​ത​ല്‍ മെ​സി യൂ​റോ​പ്പി​ലാ​ണ് ജീ​വി​ച്ച​ത്. കു​ട്ടി​യാ​യി​രി​ക്കെ സ്പാ​നി​ഷ് വ​മ്പ​ന്‍മാ​രാ​യ ബാ​ഴ്സ​ലോ​ണ​യി​ലെ​ത്തി​യ മെ​സി ദീ​ര്‍ഘ​കാ​ലം ക്ല​ബ്ബി​നൊ​പ്പം തു​ട​ര്‍ന്നു. 2001ല്‍ 13 ​വ​യ​സ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു മെ​സി ബാ​ഴ്സ​യു​ടെ ഭാ​ഗ​മാ​യ​ത്. അ​വി​ടെ നി​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പി​എ​സ്ജി​യി​ലേ​ക്കു കൂ​ടു​മാ​റി​യ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പി​എ​സ്ജി​യോ​ടു ഗു​ഡ്ബൈ പ​റ​ഞ്ഞ് ത​നി​ക്കു തീ​ര്‍ക്കും അ​പ​രി​ചി​ത​മാ​യ അ​മേ​രി​ക്ക​യി​ലേ​ക്കു ചേ​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്.

അ​തി​നി​ടെ ഇ​ന്‍റ​ര്‍ മ​യാ​മി ക്ല​ബ്ബു​മാ​യി ക​രാ​റി​ലെ​ത്തി​യ ശേ​ഷം മെ​സി മ​യാ​മി​യി​ല്‍ താ​മ​സ​ത്തി​നാ​യി വീ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ഭാ​ര്യ അ​ന്‍റോ​നെ​ല്ല റൊ​ക്ക്യൂ​സോ, മ​ക്ക​ളാ​യ തി​യാ​ഗോ, മ​റ്റെ​യോ, സി​റോ എ​ന്നി​വ​ര്‍ക്കൊ​പ്പം താ​രം അ​വി​ടേ​ക്കു മാ​റും. ജൂ​ലൈ​യി​ലാ​യി​രി​ക്കും പു​തി​യ ക്ല​ബി​നു വേ​ണ്ടി​യു​ള്ള മെ​സി​യു​ടെ അ​ര​ങ്ങ​റ്റം. ക്ര​സ് അ​സൂ​ലു​മാ​യു​ള്ള മ​ല്‍സ​ര​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു​വേ​ണ്ടി മെ​സ്സി അ​ര​ങ്ങേ​റു​ന്ന​ത്. മെ​സി ഇ​ന്‍റ​ര്‍ മ​മ​യാ​മി​യി​ലെ​ത്തി​യ ശേ​ഷം മ​യാ​മി ടീ​മി​ന്‍റെ ഓ​ഹ​രി മൂ​ല്യം കു​തി​ച്ചു​യ​ര്‍ന്നു. അ​തു​പോ​ലെ ത​ന്നെ വ​ലി​യ ഫാ​ന്‍ബേ​സും ഇ​ന്‍റ​ര്‍ മ​യാ​മി​ക്കാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണ​ത്തി​ല്‍ അ​ഭൂ​ത​പൂ​ര്‍വ​വ​മാ​യ വ​ള​ര്‍ച്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com