ലോകകപ്പ് യോഗ്യത: മെസിയും ഡി മരിയയും ഇല്ലാതെ അർജന്‍റീന

ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ 15 പോയിന്‍റുമായി ലീഡ് ചെയ്യുകയാണ് അർജന്‍റീന
Injured Lionel Messi
പരുക്കേറ്റ് വീണു കിടക്കുന്ന ലയണൽ മെസിFile
Updated on

ബ്യൂനസ് അയേഴ്സ്: അർജന്‍റീനയുടെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ സൂപ്പർ താരം ലയണൽ മെസി ഇല്ല. പരുക്കേറ്റതാണ് കാരണം. സെപ്റ്റംബർ അഞ്ചിന് ചിലി, പത്തിന് കൊളംബിയ എന്നീ രാജ്യങ്ങൾക്കെതിരേയാണ് അർജന്‍റീനയുടെ അടുത്ത മത്സരങ്ങൾ.

ഇതിനായി കോച്ച് ലയണൽ സ്കലോണി 18-അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിനിടെ വലതു കാൽക്കുഴയ്ക്കേറ്റ പരുക്കാണ് മെസിക്ക് വിനയായത്. കോപ്പ അമേരിക്കയ്ക്കു ശേഷം അന്താരാഷ്‌ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച ഏഞ്ജൽ ഡി മരിയയും ടീമിൽ ഇല്ല.

ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ 15 പോയിന്‍റുമായി ലീഡ് ചെയ്യുകയാണ് അർജന്‍റീന.

Trending

No stories found.

Latest News

No stories found.