പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മെ​സി​ക്ക് ഹാ​ട്രി​ക്ക്

മാ​ക്‌​സി റോ​ഡ്രി​ഗ​സി​ന്‍റെ വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​ത്തി​ല്‍ ത​ന്‍റെ ബാല്യകാല ക്ലബ്ബായ ന്യൂവെ​ല്‍ ഓള്‍ഡ് ബോയ്‌​സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്‍റീന കുപ്പായത്തില്‍ വീണ്ടുമിറങ്ങിയത്
പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ മെ​സി​ക്ക് ഹാ​ട്രി​ക്ക്
Updated on

ബ്യൂ​ണ​സ് അ​യേ​ഴ്‌​സ്: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക് ഹാ​ട്രി​ക്ക് മ​ധു​രം. മു​ന്‍ അ​ര്‍ജ​ന്‍റീ​നി​യ​ന്‍ താ​രം മാ​ക്‌​സി റോ​ഡ്രി​ഗ​സി​ന്‍റെ വി​ട​വാ​ങ്ങ​ല്‍ മ​ത്സ​ര​ത്തി​ല്‍ ത​ന്‍റെ ബാ​ല്യ​കാ​ല ക്ല​ബ്ബാ​യ ന്യൂ​വെ​ല്‍ ഓ​ള്‍ഡ് ബോ​യ്‌​സി​നെ​തി​രെ ന​ട​ന്ന പ്ര​ദ​ര്‍ശ​ന മ​ത്സ​ര​ത്തി​ലാ​ണ് മെ​സി അ​ര്‍ജ​ന്‍റീ​ന കു​പ്പാ​യ​ത്തി​ല്‍ വീ​ണ്ടു​മി​റ​ങ്ങി​യ​ത്.

മെ​സി​യു​ടെ ജ​ന്‍മ​നാ​ടാ​യ റൊ​സാ​രി​യോ​യി​ലെ മാ​ഴ്‌​സെ​ലോ ബി​യെ​ല്‍സ സ്റ്റേ​ഡി​യ​ത്തി​ല്‍ ത​ടി​ച്ചു കൂ​ടി​യ 42000 കാ​ണി​ക​ള്‍ മെ​സി​ക്ക് ഹാ​പ്പി ബ​ര്‍ത്ത് ഡേ ​പാ​ടി​ക്കൊ​ണ്ടാ​ണ് താ​ര​ത്തെ വ​ര​വേ​റ്റ​ത്. ആ​ദ്യ​പ​കു​തി​യി​ല്‍ത്ത​ന്നെ മെ​സി ഹാ​ട്രി​ക് സ്വ​ന്ത​ത​മാ​ക്കി.

അ​ര്‍ജ​ന്‍റീ​ന ടീ​മി​ല്‍ മെ​സി​ക്കൊ​പ്പം എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ, മാ​ര്‍ട്ടി​ന്‍ ഡി​മി​ഷെ​ല്‍സ് അ​ടു​ത്ത സു​ഹൃ​ത്തും സ​ഹ​താ​ര​വു​മാ​യി​രു​ന്ന സെ​ര്‍ജി​യോ അഗ്വെറോ എ​ന്നി​വ​രും പ​ന്തു ത​ട്ടി.ക​ളി തു​ട​ങ്ങി നാ​ലാം മി​നി​റ്റി​ല്‍ ത​ന്നെ മെ​സി ഗോ​ള​ടി​ച്ചു. ബോ​ക്‌​സി​ന് പു​റ​ത്തു നി​ന്ന് ല​ഭി​ച്ച ഫ്രീ​കി​ക്കി​ല്‍ ഇ​ടം​കാ​ല്‍ കൊ​ണ് പ​ന്ത് മ​നോ​ഹ​ര​മാ​യി വ​ല​യി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി തീ​രു​ന്ന​തി​ന് മു​മ്പ് ര​ണ്ട് ഗോ​ളു​ക​ള്‍ കൂ​ടി നേ​ടി മെ​സി ഹാ​ട്രി​ക്ക് തി​ക​ച്ചു.

logo
Metro Vaartha
www.metrovaartha.com