മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

മെസി മാർച്ചിൽ വരും; അർജൻറീന ഫുട്ബോൾ അസോസിയേഷന്‍റ പ്രഖ്യാപനം ഉടനെന്ന് സ്പോർട്സ് മന്ത്രി
messi visit kerala

ലയണൽ മെസി

Updated on

മലപ്പുറം: അർജന്‍റീന ടീം സൗഹൃദ മത്സരത്തിനായി കേരളത്തിൽ വരുമെന്ന് കായികമന്ത്രി വി. അബ്ദു റഹ്മാൻ വീണ്ടും. അടുത്ത വർഷം മാർച്ചിൽ മെസിയും ടീമും വരുമെന്നാണ് പുതിയ പ്രഖ്യാപനം. ഇതു സംബന്ധിച്ച് അർജന്‍റീ ടീമിന്‍റ ഇ മെയിൽ സന്ദേശം രണ്ട് ദിവസം മുൻപ് വന്നിരുന്നു എന്നാണ് മന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, മെയിൽ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും, അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ ഇത് സംബന്ധിച്ച് ഉടൻ ഒദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറയുന്നു. നവംബർ 17നു നിശ്ചയിച്ചിരുന്ന മത്സരം മുടങ്ങാൻ കാരണം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നേരത്തെ ഒക്റ്റോബറിൽ വരുമെന്നും, പിന്നീട് നവംബറിൽ വരുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, കേരളത്തിൽ വരുമെന്നറിയിച്ച ദിവസം അർജന്‍റീന ടീം അംഗോളയിലാണ് സൗഹൃദ ഫുട്ബോൾ മത്സരത്തിനെത്തുക. നവംബർ 14ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അഫ്രിക്കൻ രാജ്യമായ അംഗോളയുടെ സ്വാതന്ത്യത്തിന്‍റ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗോട്ട് ടൂർ 2025ന്‍റ ഭാഗമായി മെസി ഡിസംബറിൽ ഇന്ത്യയിലെത്തുന്നുണ്ട്. മെസിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോൾ, യുറഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരും ഉണ്ടെന്നാണ് വിവരം. എന്നാൽ, ഇവർ വരുന്നത് ഫുട്ബോൾ മത്സരത്തിനല്ല, ചാരിറ്റി പ്രവർത്തനങ്ങൾക്കായാണെന്ന് മെസിയുടെ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com