ഹൈദരാബാദ് കീഴടങ്ങി; മുംബൈ ഇന്ത്യൻസിന് 14 റൺസ് വിജയം, അർജുൻ ടെണ്ടുൽകറിന് കന്നി വിക്കറ്റ്

സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 192-5, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.5 ഓവറില്‍ 178ന് ഓള്‍ ഔട്ട്
ഹൈദരാബാദ് കീഴടങ്ങി; മുംബൈ ഇന്ത്യൻസിന് 14 റൺസ് വിജയം, അർജുൻ ടെണ്ടുൽകറിന് കന്നി വിക്കറ്റ്
Updated on

ഹൈദരാബാദ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന് ത്രില്ലർ വിജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 14 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്.

ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.5 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് വിജയവുമായി മുംബൈ ആറാം സ്ഥാനത്തേയ്ക്കു കയറി. ഹൈദരാബാദ് ഒൻപതാം സ്ഥാനത്തും.

48 റൺസുമായി മായങ്ക് അഗർവാൾ ഹൈദരാബാദിൻ്റെ ടോപ് സ്‌കോറർ ആയപ്പോൾ 64 റൺസുമായി കാമറൂൺ ഗ്രീൻ മുംബൈയുടെ ടോപ് സ്‌കോററായി. മുംബൈക്കായി പിയൂഷ് ചൗളയും ജേസന്‍ ബെഹന്‍ഡോര്‍ഫും റിലെ മെറിഡിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ തൻ്റെ കന്നി വിക്കറ്റ് സ്വന്തമാക്കി. ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സന്‍ രണ്ട് വിക്കറ്റെടുത്തു.

ബ്രൂക്ക്(9), രാഹുല്‍ ത്രിപാഠി (7), ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം(22), അഭിഷേക് ശര്‍മ(1), ഹെന്‍റിച്ച് ക്ലാസൻ(36), മാര്‍ക്കൊ ജാന്‍സൻ(13) ഭുവനേശ്വര്‍ കുമാർ (2), വാഷിങ്ടൺ സുന്ദർ (10) അബ്‌ദുൾ സമദ് (9), മായങ്ക് മർക്കണ്ടെ(2 നോട് ഔട്ട്) എന്നിങ്ങനെയാണ് ഹൈദരാബാദിൻ്റെ സ്കോർ.

കാമറൂണ്‍ ഗ്രീന്‍ 40 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍(31 പന്തില്‍ 38), തിലക് വര്‍മ(17 പന്തില്‍ 37), ടിം ഡേവിഡ് (11 പന്തില്‍ 16*) ഏന്നിവരും മുംബൈക്കായി തിളങ്ങി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com