ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ

ഇത്തവണ ഇന്ത‍്യ കപ്പ് ഉയർത്താനാണ് സാധ‍്യതയെന്നാണ് ക്ലാർക്ക് പറ‍യുന്നത്
michael clarke predicts t20 world cup 2026 semi finalist

മൈക്കൽ ക്ലാർക്ക്

Updated on

ന‍്യൂഡൽഹി: ഫെബ്രുവരി 7 വെള്ളിയാഴ്ച ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മുൻ‌ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക്. ഇന്ത‍്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന‍്യൂസിലൻഡ് എന്നീ ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുമെന്നാണ് ക്ലാർക്കിന്‍റെ പ്രവചനം.

ഫൈനലിൽ ഇന്ത‍്യയും ഓസീസും തമ്മിൽ ഏറ്റുമുട്ടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ക്ലാർക്ക് വ‍്യക്തമാക്കി. ഒരു ദേശീയ മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ക്ലാർക്കിന്‍റെ പ്രവചനം. ഇത്തവണ ഇന്ത‍്യ കപ്പ് ഉയർത്താനാണ് സാധ‍്യതയെന്നാണ് ക്ലാർക്ക് പറ‍യുന്നത്.

logo
Metro Vaartha
www.metrovaartha.com