കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന്

ഐഎസ്എല്ലിലെത്തുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകനാണ് മിഖായേൽ സ്റ്റാറെ
കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന്
Mikael Stahre

കൊച്ചി: ഇവാൻ വുക്കുമനോവിച്ചിന്‍റെ ഒഴിവിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി മിഖായേൽ സ്റ്റാറെ നിയമിതനായി. സ്വീഡനിൽനിന്നുള്ള നാൽപ്പത്തെട്ടുകാരന് രണ്ടു വർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്. ഐഎസ്എല്ലിലെത്തുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകൻ കൂടിയാണ് മിഖായേൽ സ്റ്റാറെ.

സ്വീഡൻ, ഗ്രീസ്, ചൈന, യുഎസ്എ, നോർവേ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലായി വിവിധ ക്ലബ്ബുകളെ നാനൂറിലധികം മത്സരങ്ങൾക്ക് ഒരുക്കിയ പരിചയസമ്പത്തുണ്ട് സ്റ്റാറെയ്ക്ക്. രണ്ടു പതിറ്റാണ്ടായി കോച്ചിങ് രംഗത്ത് സജീവം. എഐകെയ്ക്ക് സ്വീഡിഷ് ലീഗ് അടക്കം മൂന്നു പ്രമുഖ കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

ഏഷ്യയിൽ കരിയർ തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും, ഈ മനോഹരമായ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ രാജ്യമാണ് തനിക്ക് ഇന്ത്യയെന്നും സ്റ്റാറെയുടെ പ്രതികരണം. കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ട എല്ലാ കഴിവുകളുമുള്ള പരിശീലകാനാണ് സ്റ്റാറെ എന്ന് ക്ലബ്ബിന്‍റെ സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്കിങ്കിസ്.

കേരള ബ്ലാസ്റ്റേഴ്സിനു പുതിയ കോച്ച് സ്വീഡനിൽനിന്ന്
കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകന് സ്വാഗതമോതിയപ്പോൾ.Kerala Blasters FC

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com