മിന്നു മണിക്ക് 5 വിക്കറ്റ്; ഓസ്ട്രേലിയ എ 212 ഓൾഔട്ട്

ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ വനിതാ എ ടീം 212 റൺസിന് ഓൾഔട്ട്. ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ്
Minnu Mani
മിന്നു മണിDelhi Capitals Women
Updated on

ഗോൾഡ് കോസ്റ്റ്: ഇന്ത്യൻ വനിതാ എ ടീമിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ വനിതാ എ ടീം 212 റൺസിന് ഓൾഔട്ട്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തിട്ടുണ്ട്.

ക്യാപ്റ്റൻ കൂടിയായ മലയാളി താരം മിന്നു മണിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഓഫ് സ്പിന്നറായ മിന്നു 21 ഓവറാണ് പന്തെറിഞ്ഞത്. 58 റൺസും വഴങ്ങി.

പ്രിയ മിശ്ര 58 റൺസിന് നാല് വിക്കറ്റും വീഴ്ത്തി. മറ്റൊരു മലയാളി താരം സജന സജീവനും പ്ലെയിങ് ഇലവനിലുണ്ട്. 71 റൺസെടുത്ത ജോർജിയ വോളാണ് ഓസ്ട്രേലിയ എ ടീമിന്‍റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണർ പ്രിയ പൂനിയ (7), വൺഡൗൺ ബാറ്റർ ശുഭ സതീഷ് (22) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ശ്വേത ശെരാവത്തും (40*) തേജൽ ഹസാബ്നിസും (31) ക്രീസിൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com