കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ മീരാബായ് ചാനു.
ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം സൃഷ്ടിച്ച് വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങിലെ ഇന്ത്യൻ സൂപ്പർ താരം മീരാബായി ചാനു. 49 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ മീരാബായി ഈ ഗെയിംസിൽ ആദ്യമായി രാജ്യത്തിന് സുവർണത്തിളക്കം സമ്മാനിച്ചു. തുടർച്ചയായ മൂന്നു കോമൺവെൽത്ത് ഗെയിംസിലും സ്വർണമെന്ന റെക്കോഡും മീരബായി കുറിച്ചു. 2018, 2022 ഗെയിംസുകളിലും മീരാഭായ് ചാനു സ്വർണ മെഡൽ നേടിയിരുന്നു.
സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി ആകെ 190 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോഡ് തകർത്താണ് മീരാബായി സ്വർണ മെഡൽ കഴുത്തിലണിഞ്ഞത്. നേരത്തെ, പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഋഷികാന്ത സിങ് ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു.
ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഋഷികാന്ത വെള്ളി ഉറപ്പിച്ചത്. സ്‌നാച്ചിൽ 121 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 143 കിലോഗ്രാമും ഋഷികാന്ത ഉയർത്തി. മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിൻ കസ്ദാനാണ് (273 കിലോഗ്രാം) സ്വർണം. കെനിയയുടെ ജോഷ്വ അമുങ്ക എംബോയ (260 കിലോഗ്രാം) വെങ്കലം സ്വന്തമാക്കി. 2022ലെ ബെർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലെ 55 കിലോഗ്രാം വിഭാഗത്തിൽ ഋഷികാന്ത മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.