മിച്ചൽ സാന്‍റ്നർ ക‍്യാപ്റ്റൻ; ചാംപ‍്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ‍്യാപിച്ച് ന‍്യൂസിലാൻഡ്

ഒരു പ്രധാന ടൂർണമെന്‍റിൽ മിച്ചൽ സാന്‍റ്നർ ആദ‍്യമായാണ് ടീമിനെ നയിക്കുന്നത്
Mitchell Santner captains; New Zealand announces squad for Champions Trophy
മിച്ചൽ സാന്‍റ്നർ ക‍്യാപ്റ്റൻ; ചാംപ‍്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ‍്യാപിച്ച് ന‍്യൂസിലാൻഡ്
Updated on

ഓക്ക്‌ലാൻഡ്: പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന 2025 ലെ ഐസിസി ചാംപ‍്യൻസ് ട്രോഫി ടീമിനെ പ്രഖ‍്യാപിച്ച് ന‍്യൂസിലാൻഡ്. 15 അംഗ ടീമിനെ മിച്ചൽ സാന്‍റ്നർ നയിക്കും. ഒരു പ്രധാന ടൂർണമെന്‍റിൽ മിച്ചൽ സാന്‍റ്നർ ആദ‍്യമായാണ് ടീമിനെ നയിക്കുന്നത്. 15 അംഗ ടീമിൽ പരിചയസമ്പന്നരായ സീനിയർ താരങ്ങളും യുവതാരങ്ങളുമടങ്ങുന്നു.

മുൻ ന‍്യൂസിലാൻഡ് നായകൻ കെയ്ൻ വില്ല‍്യംസൺ, ടോം ലാഥം, ഡെവോൺ കോൺവേ, ഡാരിൽ മിച്ചൽ, രച്ചിൻ രവീന്ദ്ര എന്നിവർ ഉൾപ്പെടുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ന‍്യൂസിലാൻഡിന്‍റേത്. പേസ് നിരയെ മാറ്റ് ഹെൻറിയും ലോക്കി ഫെർഗൂസനും നയിക്കും. സ്പിൻ നിരയിൽ മിച്ചൽ സാന്‍റ്നർ, ഗ്ലെൻ ഫിലിപ്പ്സ് , മിച്ചൽ ബ്രേസ്‌വെൽ എന്നിവർ ഉൾപ്പെടുന്നു. ഫ്രെബുവരി 19 മുതൽ മാർച്ച് 10വരെയാണ് ഐസിസി ചാംപ‍്യൻസ് ട്രോഫി നടക്കുക. കറാച്ചിയിൽ വച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ന‍്യൂസിലാൻഡ് പാക്കിസ്ഥാനെ നേരിടും.

ന‍്യൂസിലാൻഡ് ടീം: മിച്ചല്‍ സാന്‍റ്നര്‍ (ക്യാപ്റ്റന്‍), വില്‍ യങ്, ഡെവോണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്‌വെൽ, നഥാന്‍ സ്മിത്ത്, മാറ്റ് ഹെൻറി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ സിയേഴ്സ്, വില്‍ ഒറൂര്‍ക്ക്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com